കാര്‍ഷിക പോഷക ഉദ്യാനങ്ങള്‍ ഇനി ഓരോ വീട്ടിലും
text_fieldsകാസർകോട്: ജൈവ പച്ചക്കറിയില്‍ സ്വയം പര്യാപ്തത എന്ന ലക്ഷ്യവുമായി കുടുംബശ്രീ ജില്ല മിഷന് നടത്തുന്ന കണി നടീല്‍ ഉത്സവത്തിന്റെ ജില്ലതല മോഡല്‍ പ്ലോട്ട് ഉദ്ഘാടനം ചെയ്തു. ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുക, വിഷുവിന് ആവശ്യമായ പഴങ്ങളും പച്ചക്കറികളും ജില്ലയില്‍ തന്നെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കണി നടീല്‍ ഉത്സവം നടത്തുന്നത്. കണി നടീല്‍ ജില്ലതല മോഡല്‍ പ്ലോട്ട് കാസര്‍കോട് അസി.കലക്ടര്‍ ദിലീപ് കെ. കൈനിക്കര ഉദ്ഘാടനം ചെയ്തു. ഓപണ്‍ പ്രിസിസണ്‍ രീതി ഉപയോഗിച്ച് നടപ്പിലാക്കിയ മാതൃക തണ്ണിമത്തന് കൃഷി ഏവര്‍ക്കും സ്വീകരിക്കാവുന്ന മോഡലാണെന്ന് അദ്ദേഹം പറഞ്ഞു.
ഹരിത കുടുംബശ്രീ ജെ.എല്‍.ജി ചെങ്കള പഞ്ചായത്തിലെ ബേവിഞ്ച പാണ്ടിവയലില്‍ നടന്ന പരിപാടിയില്‍ ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഖാദര്‍ ബദരിയ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലമിഷന്‍ കോഓഡിനേറ്റര്‍ ടി.ടി. സുരേന്ദ്രന് മുഖ്യാതിഥിയായി. കുടുംബശ്രീ അസി.ജില്ല മിഷന് കോഓഡിനേറ്റര്‍ സി.എച്ച്. ഇക്ബാല്‍ പദ്ധതി വിശദീകരിച്ചു. ചെങ്കള പഞ്ചായത്ത് വൈസ് പ്രസിഡൻറ് സഫിയ ഹാഷിം എന്നിവർ സംസാരിച്ചു.
ഒരു വാര്‍ഡിലെ 65 കുടുംബങ്ങളിലേക്ക് പദ്ധതിയുടെ ഗുണം
കാസർകോട്: കുടുംബത്തിന്റെ പൂര്‍ണ പോഷക ആവശ്യങ്ങള്‍ക്കായി കാര്‍ഷിക പോഷക ഉദ്യാനങ്ങള്‍ ഓരോ ഭവനത്തിലും സജീകരിക്കുന്ന പദ്ധതിയാണ് അഗ്രി ന്യൂട്രി ഗാര്ഡന്. ഒരു വാര്‍ഡിലെ 65 കുടുംബങ്ങളിലേക്ക് പദ്ധതിയുടെ ഗുണം എത്തിക്കുവാന്‍ കുടുംബശ്രീ ലക്ഷ്യമിടുന്നു. ജില്ലയിലെ 38 സി.ഡി.എസുകളില്‍, 664 എ.ഡി.എസുകളില്‍, 43160 കുടുംബങ്ങളിലേക്ക് പദ്ധതി വ്യാപിക്കുന്നതോടൊപ്പം ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുക, വിഷുവിന് ആവിശ്യമായ പഴങ്ങളും പച്ചക്കറികളും വിപണിയില്‍ ലഭ്യമാക്കുക എന്നിവയും അഗ്രി ന്യൂട്രി ഗാര്‍ഡന്റെ ഭാഗമായി നടപ്പാക്കും.
കണിനടീല് ഉത്സവം-2024' എല്ലാ സി.ഡി.എസ് തലങ്ങളിലും വാര്‍ഡ് തലങ്ങളിലും വിപുലമായ പങ്കാളിത്തത്തോടെയാണ് നടപ്പാക്കുന്നത്. മൂന്ന് തലങ്ങളിലായാണ് മോഡല്‍ പ്ലോട്ട് ഒരുക്കുക. സി.ഡി.എസുകളുടെ മോഡല്‍ പ്ലോട്ട് മത്സര അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്നു.
അഞ്ച് ഏക്കറിൽ തണ്ണിമത്തന് കൃഷിയുമായി മോഡല്‍ പ്ലോട്ട്
കാസർകോട്: കുടുംബശ്രീയുടെ ജില്ലതല മോഡല്‍ പ്ലോട്ട് അഞ്ച് ഏക്കറിൽ തണ്ണി മത്തൻ കൃഷി ചെയ്യുംഹരിത കുടുംബശ്രീ ജെ.എല്‍.ജി ചെങ്കള പഞ്ചായത്തിലെ ബേവിഞ്ച പാണ്ടി വയലിലാണ് ക്രമീകരിച്ചിരിക്കുന്നത്. ജില്ലയില്‍ കുടുംബശ്രീ വീടുകളില്‍ 805 ഹെക്ടര്‍ ഭൂമിയിലും എ.ഡി.എസ് തലങ്ങളില്‍ മോഡല്‍ പ്ലോട്ടുകള്‍ 134 ഹെക്ടറും സി.ഡി.എസ് മോഡല്‍ പ്ലോട്ടുകള്‍ 96 ഏക്കര്‍ ഭൂമിയിലും നടപ്പിലാക്കി. നടപ്പ് സാമ്പത്തിക വര്‍ഷം 200 ഏക്കര്‍ സഥലത്താണ് ജില്ല മിഷന്റെ നേതൃത്വത്തില്‍ തണ്ണി മത്തല്‍ കൃഷി സാധ്യമാക്കിയത്.
ജില്ല മിഷന് അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 400 ജെ.എല്‍.ജികളെ പ്രിസിഷന്‍ ഫാമിലേക്കു കൊണ്ടുവരാനുള്ള അസൂത്രണത്തിലാണെന്നും ഹൈടെക് കൃഷിയെക്കുറിച്ച് കൂടുതല്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് പകര്‍ന്നു നല്കാന് പ്രത്യേകം പരിശീലനം നല്‍കുമെന്നും ജില്ല മിഷന് കോഓഡിനേറ്റര്‍ ടി.ടി. സുരേന്ദ്രന് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.