രണ്ടാംകൃഷി നശിച്ചവർക്ക് നഷ്ടപരിഹാരം നൽകുമെന്ന് കൃഷിമന്ത്രി
text_fieldsകുട്ടനാട്: രണ്ടാംകൃഷി നശിച്ച കർഷകർക്ക് നഷ്ടപരിഹാരം നൽകുമെന്ന് കൃഷിമന്ത്രി പി. പ്രസാദ്. വിളനാശം സംഭവിച്ച കുട്ടനാട്ടിലെ പാടശേഖരങ്ങൾ സന്ദർശിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. നഷ്ടത്തിന് ആനുപാതികമായിട്ടാകും നഷ്ടപരിഹാരം. കൃഷിവകുപ്പിെൻറ കണക്കുപ്രകാരം ഏക്കറിന് 15 ക്വിൻറലാണ് മിനിമം വിളവ് കണക്കാക്കുന്നത്. 15 ക്വിൻറലിൽ താഴെ വിളവുള്ളവർക്ക് പി.ആർ.എസിെൻറ അടിസ്ഥാനത്തിലാകും നഷ്ടപരിഹാരം തിട്ടപ്പെടുത്തുക. ഏക്കറിന് 10 ക്വിൻറൽ വിളവ് ലഭിച്ചാൽ അവശേഷിക്കുന്ന അഞ്ച് ക്വിൻറലിെൻറ വിലയാകും നൽകാൻ ആലോചിക്കുന്നത്. നഷ്ടം തിട്ടപ്പെടുത്താൻ കൃഷി ഓഫിസർമാരെ കാത്തുനിൽക്കേണ്ടതില്ല. വിളനാശത്തിെൻറ ചിത്രം കൃഷിഭവനിൽ ഹാജരാക്കിയാൽ മതിയാകും.
മടവീഴ്ചയുണ്ടായ പാടശേഖരങ്ങളിലും പാടശേഖരസമിതികൾ കൃഷി ഓഫിസർമാർ എത്തുന്നതിനായി കാത്തുനിൽക്കേണ്ടതില്ല. സ്വന്തം നിലയിൽ മടകുത്തിയശേഷം മടയുടെ ചിത്രം കൃഷിഭവനിൽ ഏൽപിച്ചാൽ മതി. കർഷകർക്കുള്ള പരമാവധി സഹായം നൽകുന്നത് പരിഗണനയിലുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.