ഓണക്കാലത്തേക്ക് പച്ചക്കറിയൊരുക്കാം
text_fieldsഓണക്കാലത്ത് സുരക്ഷിത പച്ചക്കറി ലക്ഷ്യമിട്ട് കൃഷിവകുപ്പ് പദ്ധതി തുടങ്ങി. പച്ചക്കറി കൃഷി ചെയ്യുന്ന കര്‍ഷകര്‍, സന്നദ്ധ സംഘടനകള്‍, പച്ചക്കറി വികസനപദ്ധതി പ്രകാരം ഒരു ആനുകൂല്യവും ലഭിക്കാതെ കര്‍ഷകര്‍ എന്നിവരെ ഉള്‍പ്പെടുത്തി സമഗ്രപച്ചക്കറി കൃഷി വികസനം ലക്ഷമിട്ടാണ് സര്‍ക്കാര്‍ നീക്കം.
പച്ചക്കറി കൃഷി ചെയ്യുന്ന എല്ലാ കര്‍ഷകരെയും കൂട്ടായ്മകളെയും സര്‍ക്കാര്‍ പദ്ധതിയിലേക്ക് ഒണ്‍ലൈന്‍ മുഖേന രജിസ്റ്റര്‍ ചെയ്യിക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട് കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് ഡയറക്ടര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍മാര്‍ക്ക് ഉത്തരവ് നല്‍കി. ഓണ്‍ലൈന്‍ വഴി സ്വീകരിക്കുന്ന അപേക്ഷകള്‍ അതത് കൃഷി ഓഫിസര്‍മാരുടെ പരിഗണനക്ക് അയച്ചു കൊടുക്കും. ജൂലൈ അഞ്ചിനകം നടപടി പൂര്‍ത്തിയാക്കണം.
ഓണക്കാലത്ത് പച്ചക്കറിവില നിയന്ത്രിക്കുന്നതിനും അമിത കീടനാശിനി പ്രയോഗം വഴിയത്തെുന്ന പച്ചക്കറി വില്‍പന തടയാനുമാണ് പദ്ധതി. ഗ്രാമീണചന്തകളും നാട്ടുകൂട്ടായ്മകളും സജീവമായതിനാല്‍ കഴിഞ്ഞ ഓണക്കാലത്ത് വിലവര്‍ധന ഒരളവുവരെ തടയാനായി. സര്‍ക്കാര്‍ സഹായം ലഭിക്കുന്നതോടെ ഓണക്കാലത്ത് പച്ചക്കറിയുടെ കാര്യത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.