അടുത്ത തലമുറക്ക് വാഴപ്പഴം കണികാണാനാകുമോ..
text_fieldsപനാമ വാട്ടമെന്ന ( ഫ്യൂസേറിയം വാട്ടം) വാഴക്കുണ്ടാകുന്ന അതിഗുരുതര രോഗത്തെ പ്രതിരോധിച്ചില്ലെങ്കിൽ അടുത്ത കുറ ച്ച് പതിറ്റാണ്ടുകൾക്കുള്ളിൽ വാഴപ്പഴം ലോകത്തുനിന്ന് തുടച്ചുനീക്കപ്പെേട്ടക്കും. വ്യാവസായികമായി വാഴകൃഷി ചെയ ്യുന്ന പല രാജ്യങ്ങളിലും പനാമ വാട്ടമെന്ന രോഗം ഭീഷണിയായീട്ടുണ്ടെന്നും വാഴപ്പഴം കിട്ടാക്കനിയായെന്നുമായ റിപ്പ ോർട്ടുകളാണ് പുറത്തുവരുന്നത്. അതിനാൽ പനാമ വാട്ടമെന്ന രോഗത്തെ പ്രതിരോധിച്ചില്ലെങ്കിൽ വാഴകൃഷിതന്നെ ഇല്ലാതാ കുമെന്ന് ലോകത്തെ കാർഷിക മേഖലകളിലെ ജൈവവൈവിധ്യം സംബന്ധിച്ച് നടന്ന പഠനങ്ങൾ വെളിപ്പെടുത്തുന്നു.
വാഴകൃഷിയെ മു ച്ചൂടം നശിപ്പിക്കും വിധമാണ് ഇൗ രോഗം ലോകമെമ്പാടും പരക്കുന്നത്. നമ്മുടെ സംസ്ഥാനത്ത് ഉൾപ്പെടെ ഇൗ രോഗം വ്യാപകമാണ്. ഫംഗസ് ബാധയിലൂടെയാണ് പരക്കുന്നതെന്നതിനാൽ ജൈവവൈവിധ്യം സംരക്ഷിച്ച് വൈവിധ്യം നിലനിറുത്തിയുള്ള വാഴകൃഷി പ്രോത്സാഹിപ്പിക്കുകയും രോഗപ്രതിരോധശേഷിയുള്ള ഇനങ്ങൾ കൂടുതലായി കൃഷിചെയ്യുകയാണ് വേണ്ടതെന്ന് കർഷക ശാസ്ത്രജ്ഞർ നിർദേശിക്കുന്നു.
എന്താണ് പനാമ വാട്ടം
വാഴയെ ബാധിക്കുന്ന പനാമ വിൽട്ട് എന്ന രോഗം ലോകമെമ്പാടും കണ്ടുവരുന്നു. എല്ലാ ഇനം വാഴകളും ഇതിന് വിധേയത്വംകാണിക്കുന്നു. ഇലയുടെ പെട്ടന്നുള്ള വാട്ടവും വാടിയ ഇലകൾ വാഴത്തടക്ക് ചുറ്റും തൂങ്ങിക്കിടക്കുന്നതുമാണ് പ്രാരംഭലക്ഷണങ്ങൾ. വാട്ടം ബാധിച്ച വാഴ ഉണങ്ങി നശിക്കുന്നു. മണ്ണിൽ നിരപ്പിന് മുകളിലായി വാഴത്തട പിളർന്ന് കാണപ്പെടുന്നു. മാണം മുറിച്ചുനോക്കിയാൽ അവയിൽ തവിട്ടുനിറത്തിലുള്ള വരകളും പൊട്ടുകളും കാണാം.
കാരണം
മണ്ണിൽ വളരുന്ന ഫംഗസായ ഫ്യൂസേറിയം ഒാക്സിഫോറം ആണ് രോഗം ഉണ്ടാക്കുന്നത്. നടീൽ വസ്തുക്കളിലൂടെ ഫംഗസ് പരക്കുന്നു. ചിലപ്പോൾ കൃഷി ഉപകരണങ്ങളിലൂടെയും വെള്ളത്തിലൂടെയും വ്യാപിക്കുന്നു.
രോഗപ്രതിരോധം
രോഗപ്രതിരോധ ശേഷിയുള്ള ഇനങ്ങളായ ജയൻറ് കാവന്‍ഡിഷ്, പാളയന്‍കോടന്‍, റോബസ്റ്റ, നേന്ത്രന്‍ എന്നിവ തെരഞ്ഞെടുക്കുക. നടുന്നതിനു മുമ്പ് കന്നുകളില്‍ 0.2 - 0.3 ശതമാനം ബാവിസ്റ്റിന്‍ (2-3 ഗ്രാം / ലിറ്റര്‍ വെള്ളത്തില്‍) ലായനിയില്‍ മുക്കിയശേഷം നടുക. രോഗം വന്ന വാഴകളെ വേരോടു കൂടി പിഴുതെടുത്തു നശിപ്പിക്കുക. രോഗം വ്യാപിക്കാതിരിക്കാന്‍ ബാവിസ്റ്റിന്‍ 2-3 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി ചുവട്ടില്‍ 5-10 ലിറ്റര്‍ ഒഴിച്ചു കൊടുക്കണം.
രോഗ നിയന്ത്രണം
രോഗബാധ രൂക്ഷമായി കഴിഞ്ഞാല്‍ നിയന്ത്രണമാര്‍ഗങ്ങള്‍ അത്ര ഫലപ്രദമല്ല. രോഗം ബാധിച്ച വാഴയുടെ കന്ന് കൃഷിക്ക് ഉപയോഗിക്കരുത്. അമ്ലത്വം കൂടിയ മണ്ണില്‍ വാഴ ഒന്നിന് 500 ഗ്രാം എന്ന നിരക്കില്‍ കുമ്മായം ചേര്‍ക്കണം. കദളി, ഞാലിപൂവന്‍, പൂവന്‍ തുടങ്ങിയ ഇനങ്ങള്‍ നടുന്നതിന് മുമ്പ് കന്ന് ചെത്തി വൃത്തിയാക്കിയശേഷം കാര്‍ബെന്‍ഡാസിം എന്ന കുമിള്‍ നാശിനി രണ്ടുഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന നിരക്കില്‍ തയ്യാറാക്കിയ ലായനിയില്‍ 20 മിനിറ്റുനേരം മുക്കി വെക്കണം. ചെത്തിമാറ്റിയ അവശിഷ്‌ടം ഈ ലായനി ഒഴിച്ച് കുമിളിെൻറ വിത്തുകള്‍ നശിപ്പിക്കണം. വേപ്പിന്‍പിണ്ണാക്ക് ഉപയോഗിക്കുന്നത് രോഗസാധ്യത കുറയ്‌ക്കും. രോഗബാധയുടെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുമ്പോള്‍തന്നെ കാര്‍ബെന്‍ഡാസിം എന്ന കുമിള്‍ നാശിനി പ്രയോഗിക്കണം. ഈ കുമിള്‍നാശിനി ഒരു ലിറ്റര്‍ വെള്ളത്തില്‍ രണ്ടു ഗ്രാം നിരക്കില്‍ ലയിച്ചിപ്പിച്ച ലായനി വാഴയുടെ ചുവട്ടില്‍ മണ്ണ് കുതിരത്തക്ക വിധം തളിക്കണം. വാഴയുടെ കടക്കല്‍ നട്ട് കഴിഞ്ഞ് രണ്ടു മാസം, നാലുമാസം, ആറുമാസം എന്നീ ഇടവേളകളില്‍ കാര്‍ബെന്‍ഡാസിം ലായനി തളിക്കേണ്ടത് ഫലപ്രദമാണെന്ന് തിരുച്ചിയിലെ ദേശിയ വാഴ ഗവേഷണ കേന്ദ്രത്തില്‍ നടത്തിയ ഗവേഷണങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. പനാമവാട്ടത്തിനെതിരേ ജൈവ കുമിള്‍ നാശിനികളുടെ പ്രയോഗവും കര്‍ഷകരുടെ ഇടയില്‍ പ്രചാരത്തിലുണ്ട്. ട്രൈക്കോഡെര്‍മ, സ്യൂഡോമോണസ് ഫ്ലൂറന്‍സ് എന്നീ ജൈവിക നിയന്ത്രണ ഏജൻറുകളെ പനാമ വാട്ടം തടാന്‍ ഫലപ്രദമായി ഉപയോഗിക്കാം. ട്രൈക്കോഡെര്‍മ വളര്‍ത്തിയ ചാണകപ്പൊടി ജൈവവളമായി നല്‍കുന്നതും രോഗനിയന്ത്രണത്തിന് നല്ലതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.