നെല്ലിനും വാഴക്കും പുതിയ വളക്കൂട്ടുമായി കാർഷിക സർവകലാശാല
text_fieldsമണ്ണിെൻറ ഫലപുഷ്ടി നിലനിർത്തിയും ജൈവ സന്തുലിതാവസ്ഥ തകിടം മറിക്കാതെയും നെല്ലിനും വാഴക്കും പച്ചക്കറിക്കും പ്രയോഗിക്കാനുള്ള പുതിയ വളം കാർഷിക സർവകലാശാല വികസിപ്പിച്ചു. പട്ടാമ്പി ഗവേഷണ കേന്ദ്രത്തിലും പീലിക്കോട് ഗവേഷണ കേന്ദ്രത്തിലുമാണ് ഇത് വികസിപ്പിച്ചെടുത്തത്.
ഓരോ വിളവിനും ആവശ്യമായ തോതിൽ മൂലകങ്ങളുടെ ലഭ്യത ക്രമീകരിച്ച വളക്കൂട്ടുകൾ പ്രചരിപ്പിക്കുന്നതിെൻറ ഭാഗമായാണ് ‘കെ.എ.യു സമ്പൂർണ മിക്സ്’ എന്ന പേരിൽ സൂക്ഷ്മ മൂലകക്കൂട്ടും ജൈവവള ഡിസ്കുകളും തയാറാക്കിയത്. പൊട്ടാസ്യം, മഗ്നീഷ്യം, സൾഫർ, സിങ്ക്, ചെമ്പ്, ബോറോൺ, മോളിബ്ഡിനം എന്നീ മൂലകങ്ങളും ചെറിയതോതിൽ മാങ്കനീസ്, ഇരുമ്പ്, നൈട്രജൻ എന്നിവയും അടങ്ങിയ ‘സമ്പൂർണ കെ.എ.യു മൾട്ടി മിക്സ്’ എന്ന പേരിൽ വാഴക്കും നെല്ലിനും പച്ചക്കറികൾക്കുമുള്ള കൂട്ടാണ് നൽകുന്നത്.
ഒരു ഗ്രാം വരെ ഭാരമുള്ള ഗുളികകൾ നിശ്ചിത എണ്ണം വെള്ളത്തിൽ ലയിപ്പിച്ച് വിളകൾക്ക് സ്േപ്ര ചെയ്യാം. ചട്ടികളിലും േഗ്രാ ബാഗുകളിലും ഉപയോഗിക്കാനായി സംയുക്ത വള ഡിസ്കുകളും ക്രമപ്പെടുത്തിയിട്ടുണ്ട്. ജൈവവളവും ആവശ്യത്തിന് മറ്റു മൂലകങ്ങൾ നൽകാൻ കഴിയുന്ന വധത്തിൽ രാസവളങ്ങളും സൂക്ഷ്മ മൂലക വളങ്ങളും ചേർന്ന് ഒന്ന് മുതൽ മൂന്ന് ഡിസ്കുകൾ വരെ വലുപ്പത്തിനനുസരിച്ച് ചട്ടിയിലോ േഗ്രാ ബാഗിലോ ഉപയോഗിക്കാം. ഒരു ലിറ്റർ/അഞ്ച് ലിറ്റർ ബോഡോ മിശ്രിതം ഉണ്ടാക്കാനുള്ള കിറ്റും ഉടൻ പുറത്തിറക്കും.
പച്ചക്കറി കൃഷിക്കും വാഴകൃഷിക്കും അനുയോജ്യമായ സൂക്ഷ്മ മൂലക ദ്രാവക മിശ്രിതവും ചെടികളുടെ തടത്തിൽ നിക്ഷേപിക്കാവുന്ന വള കിറ്റുകളും പീലിക്കോടുള്ള ഉത്തരമേഖല ഗവേഷണ കേന്ദ്രത്തിലാണ് തയാറാക്കിയത്. ചെടികൾക്ക് ആവശ്യാനുസരണം പോഷകങ്ങൾ വലിച്ചെടുക്കാനാവും എന്നതാണ് കിറ്റുകളുടെ സവിശേഷത. വലിയ തോതിൽ വളംവാങ്ങുന്നതും തടം നിറയെ വളമിട്ടത് പകുതിയിലധികം പാഴാകുന്നതും ഒഴിവാക്കാൻ ഇത് സഹായിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.