അൽ ഖർജിൽ ഉൽപാദിപ്പിക്കുന്നത് പ്രതിവർഷം ഒമ്പത് കോടി ഈത്തപ്പഴം
text_fieldsറിയാദ്: സൗദി അറേബ്യയുടെ പ്രധാന കാർഷിക മേഖലകളിൽ ഒന്നായ അൽഖർജിൽ ഒരു വർഷം ഉൽപാദിപ്പിക്കുന്നത് ഒമ്പത് കോടി ഈത്തപ്പഴം. തലസ്ഥാന നഗരമായ റിയാദിന് സമീപമുള്ള പട്ടണമാണ് അൽ ഖർജ്. ജലലഭ്യതയും ഫലഭൂയിഷ്ഠതയും കാരണം മധ്യപ്രവിശ്യയിലെ ഏറ്റവും വലിയ കാർഷിക മേഖലയായ ഇവിടെ മറ്റെല്ലാ കൃഷികൾക്കുമൊപ്പം ഈന്തപ്പന തോട്ടങ്ങളും ഏറെയുണ്ട്. ഇവിടെ വർഷംതോറും ഉൽപാദിപ്പിക്കപ്പെടുന്നത് ഒമ്പത് കോടി ഈത്തപ്പഴങ്ങളാണ്.
കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച വിവരം കൃഷി മന്ത്രാലയം പുറത്തുവിട്ടത്. ഇത് പ്രകാരം അൽ ഖർജിൽനിന്ന് മാത്രം രാജ്യത്തിന് ഒമ്പതു കോടി ഈത്തപ്പഴങ്ങൾ ലഭിക്കുന്നതായി പറയുന്നു. 12 ലക്ഷത്തോളം ഈന്തപ്പനകൾ ഈ ഭാഗത്തുള്ളതായും റിപ്പോർട്ടിലുണ്ട്.
സ്വദേശികളും വിദേശികളുമായ ആറായിരത്തോളം തൊഴിലാളികൾ ഇവിടങ്ങളിൽ പണിയെടുക്കുന്നതായും മന്ത്രാലയം റിപ്പോർട്ട് ചെയ്തു. കൃഷിക്ക് ഏറെ അനുയോജ്യമായ മണ്ണാണ് ഈ പ്രദേശത്തുള്ളതെന്നും അത് ഈത്തപ്പഴ കൃഷിയെ ഏറെ പരിപോഷിപ്പിക്കുന്നതായും മന്ത്രാലയ വക്താവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.