ആലങ്കോട്ട് കാട്ടുപന്നികൾ കൃഷി നശിപ്പിക്കുന്നത് പതിവ്
text_fieldsചങ്ങരംകുളം: കാട്ടുപന്നികൾ കൂട്ടത്തോടെ എത്തി കൃഷി നശിപ്പിക്കുന്നത് പതിവാകുന്നു. ആലങ്കോട് പഞ്ചായത്തിലെ ഉദിനുപറമ്പ്, ആലങ്കോട്, പെരുമുക്ക്, എറവറാംകുന്ന് മേഖലയിലാണ് കാട്ടുപന്നി ശല്യം മൂലം കർഷകർ പ്രതിസന്ധിയിലായത്. എറവറാംകുന്ന് പൈതൃക കർഷകസംഘം ഇറക്കിയ ഒരേക്കറോളം നെൽകൃഷി വ്യാപകമായി നശിപ്പിച്ചു. രാത്രിയാകുന്നതോടെ കാട്ടുപന്നികൾ കൂട്ടത്തോടെ കൃഷിയിടത്തിലേക്ക് ഇറങ്ങുകയാണെന്ന് കർഷകർ പറയുന്നു.
കഴിഞ്ഞയാഴ്ച ഉദിനുപറമ്പിൽ ഒരേക്കറോളം വരുന്ന കപ്പ കൃഷിയും നശിപ്പിച്ചിരുന്നു. ആലങ്കോട്, പെരുമുക്ക് മേഖലയിലും കാർഷിക വിളകൾ വ്യാപകമായി നശിപ്പിച്ചു. നന്നംമുക്ക് പഞ്ചായത്തിലെ മൂക്കുതല, ചേലക്കടവ് ഭാഗങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ വാഴയും കപ്പയും കാട്ടുപന്നികൾ നശിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.