ആലുവയിലെ വിഷരഹിത പച്ചക്കറി കൃഷിക്ക് നൂറുമേനി വിളവ്
text_fieldsആലുവ: വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിൻറെ വിഷരഹിത പച്ചക്കറി കൃഷിക്ക് നൂറുമേനി വിളവ്. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിലെ ജൈവ കൃഷിയിടത്തിലാണ് കൃഷി ചെയ്തത്. ബ്ലോക്ക് പഞ്ചായത്തിൻറെ ഫണ്ടുപയോഗിച്ച് വിവിധ വിഭാഗങ്ങളെ കൊണ്ടാണ് കൃഷി ചെയ്യിച്ചത്. എടത്തല ഹരിത കർമ്മസേനയാണ് മണ്ണും വളവും ഉപയോഗിച്ച് ഗ്രോബാഗുകൾ തയ്യാറാക്കിയത്. നടുന്നതിനുള്ള തൈകളും അവർ നൽകി.
ബ്ലോക്കിന് കീഴിലുള്ള കൃഷി ഓഫിസ്, ഡയറി എക്‌സ്റ്റൻഷൻ ഓഫിസ്, ജനറൽ എക്‌സ്റ്റൻഷൻ ഓഫിസ് എന്നീ വകുപ്പുകൾ 20 ഗ്രോബാഗ് വീതമാണ് കൃഷിചെയ്തത്. കഴിഞ്ഞ പരിസ്‌ഥിതി ദിനത്തിലാണ് കൃഷി ആരംഭിച്ചത്. വെണ്ട, പയർ, വഴുതന, മുളക്, തക്കാളി എന്നിവയാണ് കൃഷി ചെയ്തത്. മൂന്ന് വകുപ്പുകളിലെ ജീവനക്കാരാണ് പരിപാലനം നടത്തിയത്. പച്ചക്കറികളുടെ വിളവെടുപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് നൂർജഹാൻ സക്കീർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡൻറ് ജോജി ജേക്കബ്, സ്‌ഥിരം സമിതി അധ്യക്ഷരായ റെനീഷ അജാസ്, രാജു മാത്താറ, സ്വപ്‌ന ഉണ്ണി, ബ്ലോക്ക് അംഗങ്ങളായ സി.പി.നൗഷാദ്, റംല അബ്ദുൽ ഖാദർ, മറിയാമ്മ ജോൺ, പി.പി.രശ്‌മി, ബി.ഡി.ഒ എസ്.പ്രസാദ്, എ.ഡി.എ ഫാൻസി പരമേശ്വരൻ, ആത്മ കോർഡിനേറ്റർ അരുൺ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.