കെ.വി. ഷൈൻ മികച്ച ക്ഷീര കർഷകൻ; ജിജി ബിജു ക്ഷീരശ്രീ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ മികച്ച ക്ഷീര കർഷനായി ഇടുക്കി ഉടുമ്പന്നൂർ ചീനിക്കുഴി കുറുമുള്ളാനിയിൽ കെ.വി. ഷൈനിനെ തെരഞ്ഞെടുത്തു. 210 കന്നുകാലികളെ വളര്‍ത്തുന്ന ഷൈൻ 2600 ലിറ്ററോളം പാല് പ്രതിദിനം വിപണനം നടത്തുന്നതായി മന്ത്രി ജെ. ചിഞ്ചുറാണി വാർത്തസമ്മേളനത്തിൽ അറിയിച്ചു.
തൃശൂർ മേലൂർ അടിച്ചില്ലി നവ്യ ഫാംസ് ഉടമ ജിജി ബിജുവാണ് മികച്ച ക്ഷീര കര്‍ഷക (ക്ഷീരശ്രീ). മികച്ച സമ്മിശ്ര കര്‍ഷകയായി കോട്ടയം മുട്ടുചിറ അരുക്കുഴിയിൽ വിധു രാജീവിനെ തെരഞ്ഞെടുത്തു. ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരങ്ങൾ.
കോട്ടയം പാറത്തോട് പുത്തൻപുരക്കൽ റിനി നിഷാദാണ് മികച്ച വനിത സംരംഭക. കോട്ടയം മരങ്ങാട്ടുപള്ളി തെങ്ങുംതോട്ടത്തിൽ മാത്തുക്കുട്ടി ടോം മികച്ച യുവ കര്‍ഷകനായി. 50,000 രൂപ വീതമാണ് പുരസ്കാരം.
ജില്ലയിലെ മികച്ച കർഷകരുടെ പുരസ്കാരം പിന്നീട് പ്രഖ്യാപിക്കും. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ അധ്യക്ഷനായ സമിതിയാണ് പുരസ്കാരം നിർണയിച്ചത്. അസംസ്കൃത വസ്തുക്കളുടെ വിലവർധയുടെ സാഹചര്യത്തിലാണ് കാലിത്തീറ്റ വില വർധിപ്പിച്ചതെന്ന് മന്ത്രി പറഞ്ഞു. പല മേഖല സംഘങ്ങളും അതിൽ സബ്സിഡി നൽകിയിട്ടുണ്ട്. പച്ചപ്പുൽകൃഷി വ്യാപകമാക്കുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.