ദീപാവലി മുഹൂർത്തക്കച്ചവടം; അടക്ക വില 500ൽ
text_fieldsകൂറ്റനാട്: കേരളത്തിലെ പ്രസിദ്ധമായ ചാലിശേരി പഴയ അടക്ക വിപണന കേന്ദ്രത്തിൽ ദീപാവലി മുഹൂർത്ത കച്ചവടത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ തുക ലഭിച്ചത് കർഷകർക്ക് ആഹ്ലാദമായി. ആദ്യമായി നടത്തിയ ദക്ഷിണേന്ത്യൻ മാതൃകയിലെ കച്ചവടത്തിന് തിങ്കളാഴ്ച രാവിലെയാണ് തുടക്കമായത്.
കർഷകർക്ക് ദീപാവലി മുഹൂർത്ത കച്ചവടത്തിൽ മികച്ച വില കിട്ടുമെന്നതിനാൽ കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നായി 3500 ചാക്ക് അടക്ക മാർക്കറ്റിൽ ലേലത്തിന് എത്തിയിരുന്നു. മുഖ്യ രക്ഷാധികാരി ഷിജോയ് തോലത്ത് ആദ്യലേലം വിളിച്ചു. ഒരു തുലാം (20 കിലോ) അടക്കക്ക് 7900 രൂപയിൽ നിന്നാരംഭിച്ച ലേലം 10000 രൂപയോളം വിലക്ക് നടന്നു. ഒരാഴ്ചയായി ഒരു തുലാം അടക്കക്ക് 8450 വിലയാണ് കർഷകർക്ക് ലഭിച്ചിരുന്നത്.
രാവിലെ തുടങ്ങിയ അടക്ക ലേലം തൂക്കം തിട്ടപ്പെടുത്തൽ ചൊവ്വാഴ്ച പുലർച്ച വരെ നീണ്ടു. മുഹൂർത്ത കച്ചവടത്തിന് മുഖ്യ രക്ഷാധികാരി എസ്.എസ്.ആർ ഷിജോയ് തോലത്ത്, പ്രസിഡന്റ് ബഷീർ മണാട്ടിൽ, വൈസ് പ്രസിഡന്റ് സാലി കാണക്കോട്ടിൽ, സെക്രട്ടറി ബാബു കണ്ടരാമത്ത് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.