ആഫ്രിക്കൻ ഒച്ചിെൻറ ആക്രമണം; വിദഗ്ധ സംഘം സന്ദർശിച്ചു
text_fieldsകോതമംഗലം: മുനിസിപ്പാലിറ്റിയുടെ വിവിധ പ്രദേശങ്ങളിൽ ആഫ്രിക്കൻ ഒച്ചിെൻറ കടുത്ത ആക്രമണം ഉണ്ടായ സ്ഥലങ്ങൾ കാർഷിക സർവകലാശാല ഓടക്കാലി സുഗന്ധതൈല - ഗവേഷണ കേന്ദ്രത്തിലെ അസി. പ്രഫസറും കോതമംഗലം കാർഷിക വിജ്ഞാന കേന്ദ്രം പ്രതിനിധിയുമായ ഡോ. കെ. തങ്കമണിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. കൃഷി വകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം രാമല്ലൂർ ഭാഗങ്ങളിലെ കൃഷിയിടങ്ങളിലെ ഒച്ചിെൻറ ആക്രമണം നേരിട്ടു വിലയിരുത്തി. കപ്പിലാംവീട്ടിൽ സാജുവിെൻറ വാഴകൃഷി, കാർമലൈറ്റ് കോൺവെൻറ് പരിസരത്തെ ചേന, മഞ്ഞൾ, വാഴ, പുഷ്പകൃഷി തുടങ്ങിയവയിലെല്ലാം ഒച്ചിെൻറ കടുത്ത ആക്രമണം കണ്ടെത്തി. പ്രദേശത്തെ ജനങ്ങളെ മുഴുവൻ സംഘടിപ്പിച്ചുള്ള സംയോജിത നിയന്ത്രണ മാർഗങ്ങളാണ് ഇത്തരം സാഹചര്യത്തിൽ ചെയ്യേണ്ടത്.
മുനിസിപ്പാലിറ്റിയുമായി ഒത്തുചേർന്ന് തൊഴിലുറപ്പ് മേഖല, സന്നദ്ധ സംഘടനകൾ, റെസിഡൻറ് അസോസിയേഷനുകൾ, യുവജന സംഘടനകൾ തുടങ്ങിയവരെ ബന്ധപ്പെടുത്തി സാമൂഹിക അടിസ്ഥാനത്തിലുള്ള നിയന്ത്രണത്തിന് ആവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കുന്നതാെണന്ന് കൃഷി അസി. ഡയറക്ടർ വി.പി. സിന്ധു അറിയിച്ചു. നിയന്ത്രണമാർഗങ്ങൾ സ്വീകരിക്കുന്നതിൽ പ്രദേശത്തെ എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും ഒച്ചിെൻറ സാന്നിധ്യം എവിടെ കണ്ടാലും ഉടൻ ബന്ധപ്പെട്ട കൃഷിഭവനിലോ ജനപ്രതിനിധികളെയോ അറിയിക്കണം. മുനിസിപ്പൽ കൗൺസിലർ അഡ്വ. ജോസ് വർഗീസ്, ഓടാക്കാലി ഗവേഷണ കേന്ദ്രത്തിലെ ലാബ് അസിസ്റ്റൻറ് അബിൻസ് എസ്. സിദ്ദീഖ്, കോതമംഗലം കൃഷി അസിസ്റ്റൻറ് ഇ.പി. സാജു തുടങ്ങിയവരും കർഷകരും വിദഗ്ധ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
തുടർച്ചയായി മഴയുള്ള സാഹചര്യത്തിൽ ഒച്ച് വ്യാപിക്കാനുള്ള സാധ്യത കൂടുതലാണ്. പ്രതിരോധ മാർഗങ്ങൾ കൂട്ടായി ചെയ്യുന്നതു വഴിമാത്രമേ നിയന്ത്രണം സാധിക്കുകയുള്ളൂ. ഈർപ്പവും തണലും കൂടുതലുള്ള സ്ഥലങ്ങളിലാണ് ഒച്ചുകൾ കൂട്ടത്തോടെ ഉണ്ടാകുക. തോട്ടം പരിപാലനവും കളനിയന്ത്രണവും കൃത്യമായി ചെയ്യണം. മണ്ണിൽ മുട്ടയിട്ടു പെരുകുന്നതുകൊണ്ടാണ് ഒച്ചുകൾ നിയന്ത്രണാതീതമായി വർധിക്കാൻ കാരണം. നന കുറക്കുകയും വെള്ളം കെട്ടിനിൽക്കുന്ന അവസ്ഥ ഒഴിവാക്കുകയും വേണം.
സന്ധ്യകഴിഞ്ഞ് പുറത്തു വരുന്ന ഇവയെ ശേഖരിച്ച് 20 ശതമാനം ഉപ്പുവെള്ളത്തിൽ (ഉപ്പ് 200 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ) ഇട്ടോ, അഞ്ചുശതമാനം വീര്യമുള്ള ( 50 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ) തുരിശ് ലായനിയിൽ ഇട്ടോ നശിപ്പിക്കേണ്ടത്. നനഞ്ഞ ചണച്ചാക്കുകൾ ഇട്ട് അതിലേക്ക് ആകർഷിക്കപ്പെടുന്നവയെ ഉപ്പുവെള്ളം / തുരിശുലായനി ഉപയോഗിച്ച് നശിപ്പിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.