ആൽമരത്തിന് ആയുർവേദ ചികിത്സയാരംഭിച്ചു
text_fieldsഅഞ്ചാലുംമൂട്: പതിറ്റാണ്ടുകൾ പഴക്കമുള്ള ആൽമരത്തിന് പുതുജീവൻ നൽകാൻ ആയുർവേദ ചികിത്സ ആരംഭിച്ചു. പെരിനാട് കുഴിയം തെക്ക് വർഷങ്ങൾ പഴക്കമുള്ള അരയാൽമരം അടുത്തിടെയാണ് ഉണങ്ങിത്തുടങ്ങിയത്. ആയിരവില്ലൻ, കടുവിച്ചിറ ക്ഷേത്ര ഭരണസമിതികളും നാട്ടുകാരുമായി ചേർന്നാണ് വൃക്ഷ സംരക്ഷണപദ്ധതി നടപ്പാക്കുന്നത്. വൃക്ഷ വൈദ്യൻ കോട്ടയം ബിനുവും സംഘവുമാണ് ആയുർവേദചികിത്സ നടത്തുന്നത്.
14 ഇനം സാധനങ്ങളാണ് ചികിത്സക്ക് ഉപയോഗിക്കുന്നത്. വർഷങ്ങളായി ആയുർവേദ ചികിത്സ ചെയ്തുവരുന്ന ബിനുവിന്റെ 181ാമത്തെ മരചികിത്സയാണ് കുഴിയത്തെ ആൽമരത്തിേന്റത്. തിങ്കളാഴ്ച രാവിലെ 10.50 ഓടെ അരയാലിന്റെ ആയുർവേദ ചികിത്സ ആരംഭിച്ചു. രാഷ്ട്രീയ പ്രതിനിധികളും സംഘടന ഭാരവാഹികളും പ്രദേശവാസികളും വൃക്ഷചികിത്സ കാണാനെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.