വരൂ, വൈപ്പിനിലെ മുളങ്കാട് കാണാം
text_fieldsവൈപ്പിന്‍: നാട്ടില്‍ പലരും നട്ടുവളര്‍ത്തുന്നത് ഫലവൃക്ഷങ്ങളും പച്ചക്കറികളും. ഇതൊക്കെ കണ്ടും കേട്ടും അഹമ്മദ് നട്ടുവളര്ത്തിയതാകട്ടെ പുല്ലുകള്‍. വെറും പുല്ലുകളല്ല, ലോകത്തിലെ തന്നെ ഏറ്റവും വലിയ പുല്ല്. പള്ളത്താംകുളങ്ങരക്ക് സമീപമുള്ള വലിയ വീട്ടില്‍ വളപ്പില്‍ മുളങ്കാട് തന്നെയാണ് തീർത്തിരിക്കുന്നത്. 40 വര്‍ഷത്തിലധികമായി നട്ടുപരിപാലിക്കുന്ന വൈവിധ്യമാര്‍ന്ന മുളങ്കാട്. പ്രകൃതിയോട് ഇണങ്ങി ജീവിക്കാനുള്ള ഇഷ്ടമാണ് മുളകള്‍ വളര്‍ത്തുന്നതിലേക്ക് ഇദ്ദേഹത്തെ എത്തിച്ചത്. നാടന്‍ മുളകള്‍ ആദ്യം നട്ടുതുടങ്ങി. പിന്നെ അലങ്കാര മുളകളിലേക്ക് മാറി. ഇപ്പോള്‍ ഏറെയും അലങ്കാര മുളകളാണ് ഈ 40 സെന്റ് വീട്ടുവളപ്പിലുള്ളത്. കൂടുതല്‍ അന്വേഷണം ചെന്നെത്തിയത് പാലോടുള്ള ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലാണ്. വിവിധയിനം മുളകളുമായാണ് മടങ്ങിയത്. പിന്നെ തൃശൂര്‍ മണ്ണുത്തിയില്‍നിന്ന് തൈകള്‍ ശേഖരിച്ചു. തോട്ടിയായി ഉപയോഗിക്കുന്ന മുള മുതല്‍ പലതരം അലങ്കാരമുളകള് ഇപ്പോള്‍ അദ്ദേഹത്തിന്റെ വീട്ടുവളപ്പിലുണ്ട്.
വണ്ണമേറിയ ആനമു, വാക്കിങ് സ്റ്റിക് ബാംബൂ, പടര്‍ന്നുകയറുന്ന ക്രീപ്പര്‍, തോട്ടിയായി ഉപയോഗിക്കുന്ന റിങ്ടോണ്‍, മിനുസവും തിളക്കവും ഉള്ള ഇറ്റാലിയന്‍ ആകര്‍ഷക നിറങ്ങളുള്ള ബാംബൂസ് എന്നിങ്ങനെ പോകുന്നു മുളയിനങ്ങള്‍. ചാണകവും കോഴിക്കാഷ്ഠവും മാത്രം വളമായിനല്കി തികച്ചും ജൈവരീതിയിലാണ് കൃഷി. അലങ്കാര തൈകള്‍ക്കാണ് ആവശ്യക്കാരേറെ. അന്തരീക്ഷത്തിലെ പല പ്രശ്നങ്ങളെയും പ്രതിരോധിക്കാന്‍ ഈ പച്ചപ്പിന് സാധിക്കുമെന്നാണ് ഇദ്ദേഹം പറയുന്നത്. അന്തരീക്ഷത്തിലെ കാര്‍ബണ്‍ വലിച്ചെടുക്കുന്നതിന് മുളകള്‍ക്ക് അഞ്ചിരട്ടി കഴിവുണ്ട്. മറ്റു വൃക്ഷങ്ങളെ അപേക്ഷിച്ച് 35 ശതമാനം കൂടുതല്‍ ഓക്സിജന്‍ പുറത്തേക്ക് വിടുകയും മണ്ണൊലിപ്പ് തടയുകും ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.