മരങ്ങൾ ഉണക്കാൻ ശേഷിയുള്ള വണ്ടുകൾ; കർഷകർക്ക് ആശങ്ക
text_fieldsകളികാവ്: വൻ മരങ്ങൾ പോലും ഉണക്കാൻ ശേഷിയുള്ള വണ്ടുകൾ മലയോര കർഷകരെ ആശങ്കയിലാക്കുന്നു. മേഖലയിലെ തോട്ടങ്ങളിലെ സുഗന്ധ വിളകളിലാണ് അംബ്രോസിയ ബീറ്റിൽസ് എന്ന പ്രത്യേക വണ്ടുകൾ കൂടുതൽ എത്തുന്നത്. മൂന്നു വർഷം മുമ്പ് മാത്രം കണ്ടുതുടങ്ങിയ ഈ പ്രാണികളെക്കുറിച്ച കർഷകരുടെ അപേക്ഷ പരിഗണിച്ച് കേരള കാർഷിക സർവകലാശാലയിലെ ഗവേഷക സംഘം പരിശോധന നടത്തി. ചിലയിടങ്ങളിൽ റബറിനും പ്ലാവ്, മാവ് തുടങ്ങിയ ഫലവൃക്ഷങ്ങൾക്കും വണ്ടിന്റെ ആക്രമണം നേരിടുന്നുണ്ട്. പച്ച മരങ്ങളിൽ കയറിക്കൂടുന്ന ഈ സൂക്ഷ്മ ജീവികൾ വെളുത്ത പൊടി പുറത്തുവിടുകയും മരങ്ങൾ ഒരു മാസത്തിനുള്ളിൽ ഉണങ്ങുകയുമാണ്.
പ്രളയങ്ങൾക്കു ശേഷമാണ് ഇത്തരം വണ്ടുകളെ കേരളത്തിൽ കണ്ടുതുടങ്ങിയതെന്നും ഇവക്കെതിരായ പ്രതിരോധ പ്രവർത്തനം ഗവേഷണങ്ങൾക്ക് ശേഷമേ ഫലപ്രദമാകൂവെന്നും പരിശോധനക്ക് നേതൃത്വം നൽകിയ ഡോ. സി.വി. വിദ്യ പറഞ്ഞു. ജൂനിയർ റിസർച്ച് ഫെലോകളായ എസ്. മെർവിൻ മോഹൻ, എം. ശ്രീജ എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.