എെൻറ പൊന്നു പുളിങ്കുരൂ...നിനക്കിത്ര വിലയോ?
text_fieldsകൊച്ചി: പുളിങ്കുരു വറുത്ത് വായിലിട്ട് കൊറിച്ച കാലമൊക്കെ 'നൊസ്റ്റു'വായി മനസ്സിൽ കൊണ്ടുനടക്കുന്നവരും പണ്ട് തൊടിയിലും അടുക്കളമുറ്റത്തുമൊക്കെ സാർവത്രികമായിരുന്ന പുളിങ്കുരു കിട്ടാൻ കൊതിക്കുന്നവരും അറിയാൻ; അന്നത്തെ ആ പുളിങ്കുരു ഇന്ന് നല്ല ഗമയോടെ ഓൺലൈൻ വ്യാപാര സൈറ്റുകളിൽ കയറിയിരിപ്പുണ്ട്. അതും ഞെട്ടിക്കുന്ന വിലയിൽ.
ആമസോണിൽ കാൽ കിലോക്ക് 149 രൂപ, അര കിലോക്ക് 399 രൂപ, വറുത്തതാണെങ്കിൽ 900 ഗ്രാമിന് 299 രൂപ എന്നിങ്ങനെ പോകുന്നു വില. ഫ്ലിപ്കാർട്ടിലെത്തുമ്പോൾ 100 ഗ്രാമിന് 125, 50 കുരുവുള്ള പാക്കറ്റിന് 149, ആയിരം കുരുവുള്ള ഒരു കിലോ പാക്കറ്റിന് 649, വറുത്തെടുത്ത 200 കുരുക്കളടങ്ങിയ പാക്കറ്റിന് 120 രൂപ എന്നിങ്ങനെയാണ് വില. ഇവക്കെല്ലാം കീഴിൽ പലരും വാങ്ങി ഉപയോഗിച്ചതിെൻറ അഭിപ്രായവും രേഖപ്പെടുത്തിയിട്ടുണ്ട്. പുളിയും കുരുവും മാത്രമല്ല, പുളിങ്കുരു പൊടിച്ചതും കിട്ടും ഓൺലൈനിൽ.
കുന്നിക്കുരുവും മഞ്ചാടിക്കുരുവുമൊക്കെ പറമ്പുകളിൽനിന്ന് അപ്രത്യക്ഷമാെയങ്കിലും ഓൺലൈനിൽ സുന്ദരമായ പാക്കറ്റുകളിൽ ഇരിക്കുന്നത് കാണാം. 50 മുതൽ 100 എണ്ണം വരെയുള്ള മഞ്ചാടിക്കുരു പാക്കറ്റിന് 145 രൂപ, 500 എണ്ണത്തിന് 495 രൂപ എന്നിങ്ങനെ ആമസോൺ വിലയിടുമ്പോൾ ഫ്ലിപ്കാർട്ടിൽ 500 ഗ്രാമിന് 749 രൂപ കൊടുക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.