പക്ഷിപ്പനി; 9048 താറാവുകളെ കൊന്നു വ്യാപനം തടയാൻ നടപടി
text_fieldsആലപ്പുഴ: പക്ഷിപ്പനി മുൻകരുതലിെൻറ ഭാഗമായി 9048 താറാവിനെ കൊന്നു. പക്ഷിപ്പനി സ്ഥിരീകരിച്ച തകഴി ഗ്രാമപഞ്ചായത്ത് 10ാം വാര്‍ഡില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മേഖലയിലെ 9048 താറാവിനെയാണ് നശിപ്പിച്ചത്.
ഇവയെ കത്തിക്കുന്നതിന് വെള്ളിയാഴ്ച ആരംഭിച്ച നടപടി തുടരുകയാണ്. മേഖലയില്‍ കൂടുതൽ പക്ഷികെള കണ്ടെത്തുന്നതിന് മൃഗസംരക്ഷണ വകുപ്പിെൻറ റാപിഡ് റെസ്പോണ്‍സ് ടീം പരിശോധന നടത്തുന്നുണ്ട്.
പക്ഷികളുടെ തൂവലുകളും മറ്റ് അവശിഷ്ടങ്ങളും കത്തിച്ച് നശിപ്പിക്കുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ജില്ല മൃഗസംരക്ഷണ ഓഫിസര്‍ അറിയിച്ചു.ജില്ല കലക്ടർ എ. അലക്സാണ്ടറുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് പക്ഷിപ്പനി കൂടുതൽ സ്ഥലങ്ങളിൽ വ്യാപിക്കാതിരിക്കാൻ തുടർനടപടി സ്വീകരിച്ചു.
പക്ഷിപ്പനി സ്ഥിരീകരിച്ച 10ാം വാർഡിൽ ഒരു കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർ പുറത്തുകടക്കാതിരിക്കാനും മറ്റിടങ്ങളിൽനിന്ന് വാഹനങ്ങളിൽ എത്തുന്നവർക്കും നിരോധനം ഏർപ്പെടുത്തി.പക്ഷിപ്പനി സ്ഥിരീകരിച്ച ഒമ്പതുകിലോമീറ്റർ ചുറ്റിലും 11 പഞ്ചായത്തിലും ഹരിപ്പാട് മുനിസിപ്പാലിറ്റി പ്രദേശത്തും താറാവ്, കോഴി മുട്ടയുടെ വിൽപന നിരോധിച്ചു. ഈ ഭാഗത്ത് താമസിക്കുന്ന ജനങ്ങൾ ജാഗ്രത പാലിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.