ആലപ്പുഴയിൽ പക്ഷിപ്പനി: കൂടുതൽ മേഖലയിലേക്കെന്ന് ആശങ്ക
text_fieldsആലപ്പുഴ: കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയിലെ കൂടുതൽ സ്ഥലങ്ങളിലേക്ക് പക്ഷിപ്പനി വ്യാപിക്കുെമന്ന ആശങ്കയിൽ കർഷകർ. രണ്ടാഴ്ച മുമ്പ് പുറക്കാട്, തകഴി പഞ്ചായത്തുകളിലായി പതിനായിരത്തിലേറെ താറാവുകള്‍ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചതോടെയാണ് സംസ്ഥാനത്തെ ഏറ്റവും വലിയ താറാവുവളര്ത്തല് കേന്ദ്രമായ കുട്ടനാട്, അപ്പര്‍ കുട്ടനാടന്‍ മേഖലയിൽ ആശങ്ക വർധിച്ചത്.
ക്രിസ്മസ്-പുതുവത്സര വിപണി ലക്ഷ്യമിട്ട് വളര്‍ത്തുന്ന രണ്ടുലക്ഷത്തോളം താറാവുകളാണ് മേഖലയിലുള്ളത്. വരും ദിവസങ്ങളില്‍ പക്ഷിപ്പനി കൂടുതല്‍ പ്രദേശങ്ങളിലേക്ക് പടര്‍ന്നാല്‍ ഇവയെ ഒന്നാകെ കൊല്ലുക മാത്രമാണ് കര്‍ഷകര്‍ക്ക് മുന്നിലുള്ള മാര്‍ഗം. വായുവിലൂടെ അതിവേഗം പകരുന്നതിനാല്‍ പക്ഷികളില്‍ രോഗവ്യാപന സാധ്യത ഏറെയാണ്.
നെടുമുടി, പള്ളിപ്പാട് പ്രദേശങ്ങളിൽനിന്ന് ശേഖരിച്ച് ഭോപാലിലെ ലാബിലേക്ക് അയച്ച സാംപിളിെൻറ പരിശോധനഫലം വൈകുന്നത് ഭീതി വർധിപ്പിക്കുന്നു. നെടുമുടി അടക്കമുള്ള കുട്ടനാട് മേഖലയിൽ ചത്ത താറാവുകളുടെ എണ്ണം 10,000 കവിഞ്ഞു. വളര്‍ച്ചയെത്തിയ താറാവുകള്‍ പെട്ടെന്ന് തൂങ്ങിനിന്നതിനുശേഷം പിടഞ്ഞുവീണാണ് ചത്തതെന്ന് കർഷകർ പറയുന്നു. ഈ സാഹചര്യത്തിൽ പക്ഷിപ്പനിയാണോയെന്ന സംശയത്തിൽ ചത്ത താറാവുകളുടെ സാംപിളുകളാണ് ഭോപാൽ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസിൽ പരിശോധനക്ക് അയച്ചത്. കർഷകർക്ക് താറാവുകളെ മറ്റിടങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് വിലക്കുണ്ട്. ഇത് താറാവുകർഷകരെയും പാടശേഖരസമിതിയെയും ദുരിതത്തിലാക്കി. നെടുമുടിയിൽ ചത്ത താറാവുകളുടെ സാംപിളാണ് പരിശോധനക്ക് അയച്ചത്.
ജില്ലയിലെ ചില ഭാഗങ്ങളിൽ താറാവുകൾക്ക് പക്ഷിപ്പനി പിടിപെട്ടത് ദേശാടനപ്പക്ഷികളിൽനിന്നാണെന്ന് സംശയം. സാധാരണ നവംബർ മുതൽ ജനുവരി വരെയാണ് ദേശാടനപ്പക്ഷികൾ കൂട്ടത്തോടെ എത്തുന്നത്. തകഴി, പുറക്കാട്, കരുവാറ്റ പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന പാടശേഖരങ്ങൾക്ക് സമീപമാണ് ഫലം പോസിറ്റിവായ താറാവിൻകൂട്ടത്തെ കെണ്ടത്തിയത്.
നവംബർ 24നാണ് രോഗലക്ഷണമുള്ള താറാവുകളുടെ സാംപിൾ തിരുവല്ല മഞ്ഞാടിയിെല പക്ഷിരോഗനിരീക്ഷണ ലാബിലെത്തിച്ചത്. ഇവിടത്തെ പരിശോധനയിൽ വൈറസ് സ്ഥിരീകരിച്ചിരുന്നു. ഇത് ഉറപ്പിക്കാൻ ഭോപാലിലെ ലാബിൽ നടത്തിയ രണ്ടാംഘട്ട സാംപിൾ പരിശോധനയിലും രോഗം സ്ഥിരീകരിച്ചു.
തകഴി, പുറക്കാട്, കരുവാറ്റ അടക്കമുള്ള പ്രദേശങ്ങളിലെ ചത്തുവീണ താറാവുകൾക്ക് പക്ഷിപ്പനിയാണെന്നാണ് അനുമാനം. രോഗം ആദ്യം സ്ഥിരീകരിച്ച തകഴി പഞ്ചായത്തിലെ 10 വാർഡിലെ താറാവുകളുടെ സ്ഥലം പ്രഭവകേന്ദ്രമായി കണക്കാക്കിയാണ് മൃഗസംരക്ഷണവകുപ്പ് നടപടി പുരോഗമിക്കുന്നത്. തകഴി മേഖലയിൽനിന്ന് 12,500 താറാവിനെയാണ് കൊന്നത്. നെടുമുടിയിൽ ഇതുവരെ 11,000 താറാവാണ് ചത്തത്. പ്രദേശത്ത് മൃഗസംരക്ഷണ വകുപ്പിെൻറ റാപിഡ് റെസ്പോൺസ് ടീം അഞ്ച് ഗ്രൂപ്പായി തിരിഞ്ഞ് പരിശോധന നടത്തുന്നുണ്ട്. രോഗബാധ സ്ഥിരീകരിച്ച 10 കി.മീ. ചുറ്റളവിൽ താറാവ്, കോഴി, കാട ഉൾപ്പെടെയുള്ള വളർത്തുപക്ഷികളുടെ മാംസവും മുട്ടയും വിൽപനയും വിപണനവും നിർത്തിവെച്ചു. ചമ്പക്കുളം, നെടുമുടി, മുട്ടാർ, വീയപുരം, കരുവാറ്റ, തൃക്കുന്നപ്പുഴ, തകഴി, പുറക്കാട്, അമ്പലപ്പുഴ തെക്ക്, അമ്പലപ്പുഴ വടക്ക്, എടത്വ പഞ്ചായത്തുകളിലും ഹരിപ്പാട് നഗരസഭയിലുമാണ് നിയന്ത്രണം.
ഹരിപ്പാട് പക്ഷി, മാംസം, മുട്ട കച്ചവടം നിരോധിച്ചു
ഹരിപ്പാട്: പക്ഷിപ്പനിയെത്തുടർന്ന് എച്ച് 5 എൻ 1 സ്ഥിരീകരിച്ചതിനാൽ കലക്ടറുടെ ഉത്തരവിൻപ്രകാരം ഹരിപ്പാട് നഗരസഭ പ്രദേശത്ത് കോഴിയിറച്ചി, മുട്ട എന്നിവയുടെ കച്ചവടങ്ങൾ നിരോധിച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇറച്ചി, മുട്ട എന്നിവ വിൽക്കുന്ന കടകൾ അടച്ചിടണം. അല്ലാത്തപക്ഷം ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് നഗരസഭ ചെയർമാൻ കെ.എം. രാജു, സ്ഥിരം സമിതി ചെയർമാൻ വിവേക്, നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ ബിനോയി എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.