പക്ഷിപ്പനി: ഇതുവരെ കൊന്നത് 10,000 താറാവുകളെ
text_fieldsആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ച തകഴി പഞ്ചായത്തിലെ 10ാം വാർഡിൽ ഒരുകിലോമീറ്റർ ചുറ്റളവിൽ 10,000 താറാവുകളെ കൊന്ന് സംസ്കരിച്ചതായി മൃഗസംരക്ഷണവകുപ്പ് അധികൃതർ അറിയിച്ചു. താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയ നെടുമുടി, തകഴി, പള്ളിപ്പാട്, കരുവാറ്റ പഞ്ചായത്തുകളിൽനിന്നും കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ചില പഞ്ചായത്തുകളിൽനിന്നും ശേഖരിച്ച സാമ്പിളിെൻറ ഫലം വരാനുണ്ട്. മൃഗസംരക്ഷണ വകുപ്പിെൻറ റാപ്പിഡ് റെസ്പോൺസ് ടീമിെൻറ നേതൃത്വത്തിൽ അഞ്ച് ഗ്രൂപ്പുകളായി തിരിഞ്ഞ് കൊന്ന് സംസ്കരിച്ച പക്ഷികളുടെ അവശിഷ്ടം നീക്കി പ്രദേശം അണുവിമുക്തമാക്കി.
രോഗബാധ സ്ഥിരീകരിച്ച 10 കി.മീ. ചുറ്റളവിൽ താറാവ്, കോഴി, കാട ഉൾപ്പെടെയുള്ളവയുടെ മാംസവും മുട്ടയും വിൽപനയും വിപണനവും നിർത്തിവെച്ചിട്ടുണ്ട്. ചമ്പക്കുളം, നെടുമുടി, മുട്ടാർ, വീയപുരം, കരുവാറ്റ, തൃക്കുന്നപ്പുഴ, തകഴി, പുറക്കാട്, അമ്പലപ്പുഴ തെക്ക്, അമ്പലപ്പുഴ വടക്ക്, എടത്വ പഞ്ചായത്തുകളിലും ഹരിപ്പാട് നഗരസഭയിലുമാണ് നിയന്ത്രണം. അതിനിടെ, രോഗം സ്ഥിരീകരിച്ച തകഴി മേഖലയിൽ ഇനിയും പക്ഷികളെ കെണ്ടത്താൻ പരിശോധന നടത്തുന്നുണ്ട്. നെടുമുടി, പള്ളിപ്പാട് അടക്കമുള്ള പ്രദേശത്തെ ആയിരക്കണക്കിന് താറാവുകളാണ് കഴിഞ്ഞ ദിവസം ചത്തത്. ഇവിടെ ചത്ത താറാവുകളുടെ സാമ്പിൾ ഭോപ്പാൽ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസിൽ പരിശോധനക്ക് അയച്ചത്. ഫലം ലഭിക്കാത്തതിനാൽ തുടർനടപടിയെടുക്കാനായിട്ടില്ല. ഇത് കർഷകരിലും പ്രദേശവാസികളിലും കടുത്ത ആശങ്കക്കിടയാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.