വിലയും വിളവുമില്ല; പ്രതിസന്ധിയുടെ നടുക്കയത്തിൽ കുരുമുളക് കർഷകർ
text_fieldsകേളകം: പ്രതിസന്ധിയുടെ നടുക്കയത്തിൽ കുരുമുളക് കർഷകർ. വിളവെടുപ്പ് സമയത്തും കുരുമുളകിന് വില ഉയരാത്തത് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു.
കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് ഇത്തവണത്തെ വിളവും കുറവാണ്. ഇതോടൊപ്പം വില കൂടി താഴ്ന്നത് കര്‍ഷകര്‍ക്ക് ഇരട്ടി പ്രഹരമായി.
ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് മലയോരത്ത് കുരുമുളകിെൻറ വിളവെടുപ്പ് കാലം. ഈ സമയത്ത് കര്‍ഷകര്‍ വില വര്‍ധന പ്രതീക്ഷിച്ചിരുന്നെങ്കിലും വില ഉയർന്നില്ല.
നിലവില്‍ 320 രൂപ മുതല്‍ 330 രൂപ വരെയാണ് ഒരു കിലോ ഉണക്ക കുരുമുളകിെൻറ വില. അഞ്ചു വര്‍ഷം മുമ്പ് ഒരു കിലോ കുരുമുളകിന് 740 രൂപ വരെ വില ലഭിച്ചിരുന്നു. എന്നാല്‍, പിന്നീട് ഓരോ വര്‍ഷവും വില കുത്തനെ ഇടിയുന്നതായിരുന്നു പതിവ്. കഴിഞ്ഞ വര്‍ഷം 280തിലേക്ക് താഴ്ന്നു.
ഈ വര്‍ഷം 300 കടന്നെങ്കിലും ഇത് ലാഭകരമല്ല. നിലവിലെ കൂലിയും വളം, കീടനാശിനി വിലയും വെച്ചുനോക്കിയാല്‍ കുരുമുളക് കൃഷി ലാഭകരമല്ല. 500 രൂപ മുതല്‍ 600 രൂപ വരെയാണ് തൊഴിലാളികള്‍ക്ക് കൂലി നല്‍കേണ്ടിവരുന്നത്. ഉയരം കൂടിയ മരങ്ങളിലും മറ്റും കുരുമുളക് ചെടി വളര്‍ന്നു നില്ക്കുന്നതിനാല് എല്ലാ കര്‍ഷകര്‍ക്കും വിളവെടുപ്പ് സ്വയം സാധ്യമാവുകയില്ല.
ഇത്തവണ കാലാവസ്ഥയില്‍ ഉണ്ടായ മാറ്റവും രോഗങ്ങളും വിളവിനെ സാരമായി ബാധിച്ചു. ഇറക്കുമതി ചെയ്യുന്ന കുരുമുളകിന് 500 രൂപ തറവില നിശ്ചയിച്ചിട്ടുണ്ടെങ്കിലും ആഭ്യന്തര വിപണിയില്‍ വില ഉയര്‍ന്നിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.