നെൽപാടങ്ങൾ അന്യമായി, കിളികൾ കൂട്ടത്തോടെ വാഴത്തോട്ടങ്ങളിൽ
text_fieldsനിലമ്പൂർ: നെൽപാടങ്ങൾ അന്യമായതോടെ കിളികൾ കൂട്ടത്തോടെ വാഴത്തോട്ടങ്ങളിലേക്ക് എത്തുന്നത് കർഷകർക്ക് ഭീഷണി. കാട്ടാനശല്യത്തിന് പുറമെ കിളികളുടെ ശല്യം കൂടിയായതോടെ മലയോരത്തെ കർഷകർ വെട്ടിലായിരിക്കുകയാണ്. കൂട്ടത്തോടെ എത്തുന്ന കിളികൾ നിമിഷനേരം കൊണ്ടാണ് വാഴക്കുലകൾ നശിപ്പിക്കുന്നത്. മൂപ്പെത്തിയതും ഇളയതുമായ കുലകൾ ഇവ അപ്പാടെ നശിപ്പിക്കുകയാണ്.
പ്ലാസ്റ്റിക് ചാക്കുകൾ ഉപയോഗിച്ച് പൊതിഞ്ഞ് കർഷകർ വാഴക്കുലകൾ സംരംക്ഷിക്കാനുള്ള തത്രപ്പാടിലാണ്. ഒരു ചാക്കിന് ഏഴു രൂപയോളം വിലവരുന്നുണ്ട്. ഇത് കർഷകർക്ക് അധിക ബാധ്യതയാണ്.
അടുത്തിടെ കിളികളുടെ ശല്യം ഏറിയതായി വഴിക്കടവിലെ കർഷകൻ പള്ളിപറമ്പിൽ ബേബി പറയുന്നു. മുമ്പ് തമ്പ് കൊട്ടി ശബ്ദം ഉണ്ടാക്കുമ്പോൾ കൂട്ടത്തോടെ പറന്നു പോയിരുന്ന കിളികൾ ഇപ്പോൾ പോവാറില്ലെന്നും കർഷകർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.