വിള ഇൻഷുറൻസ് പദ്ധതി 2026 വരെ നീട്ടാൻ മന്ത്രിസഭ അനുമതി
text_fieldsന്യൂഡൽഹി: പ്രകൃതി ദുരന്തം മൂലമുണ്ടാകുന്ന വരുമാന നഷ്ടത്തിന് കർഷകർക്ക് വിള ഇൻഷുറൻസ് പരിരക്ഷ നൽകുന്ന പ്രധാനമന്ത്രി ഫസൽ ബീമാ യോജന (പി.എം.എഫ്.ബി.വൈ) 2025-2026 സാമ്പത്തിക വർഷം വരെ തുടരാൻ കേന്ദ്ര മന്ത്രിസഭ യോഗം അനുമതി നൽകി. 2021-22 മുതൽ 2025-26 വരെയുള്ള പദ്ധതിക്ക് ആകെ 69,515.71 കോടി രൂപയാണ് ചെലവഴിക്കുന്നത്. തടയാൻ കഴിയാത്ത പ്രകൃതിദുരന്തങ്ങൾ മൂലമുള്ള വിളനാശത്തിന് കർഷകർക്ക് പരിരക്ഷ ലഭിക്കുന്നത് തുടരുമെന്ന് മന്ത്രിസഭാ യോഗ തീരുമാനം വിശദീകരിച്ച് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
വിള ഇൻഷുറൻസിലെ സുതാര്യത വർധിപ്പിക്കുന്നതിനും ക്ലെയിമുകളിൽ സമയബന്ധിതമായി നപടിക്രമങ്ങൾ സീകരിക്കുന്നതിനും ‘ഫണ്ട് ഫോർ ഇന്നവേഷൻ ആൻഡ് ടെക്നോളജി’ (എഫ്.ഐ.എ.ടി) രൂപവത്കരിക്കുന്നതിനുമായി 824.77 കോടി രൂപ നീക്കിവെക്കാനും മന്ത്രിസഭ അനുമതി നൽകി. കൂടാതെ, ഡൈ അമോണിയം ഫോസ്ഫേറ്റ് (ഡി.എ.പി) വളങ്ങളുടെ സബ്സിഡി തുടരാൻ 3,850 കോടി രൂപയും അനുവദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.