വിലയിടിവും രോഗവും; കൊക്കോ കർഷകർ പ്രതിസന്ധിയിൽ
text_fieldsഅടിമാലി: വിലയിടിവും പനിപ്പും മൂലം ഹൈറേഞ്ചിലെ കൊക്കോ കർഷകർ പ്രതിസന്ധിയിൽ. മഴക്കാലമായതിനാൽ പനിപ്പ് ബാധിച്ച് കായ്കൾ നശിക്കുന്നു. മേയ് മാസത്തിന് മുമ്പ് തന്നെ കർഷകർ ഫംഗസ് ബാധക്കെതിരെ ബോർഡോ മിശ്രിതവും സി.ഒ.സിയും തളിക്കാറുണ്ടെങ്കിലും ഇപ്പോൾ അതും ഫലിക്കുന്നില്ല.
220 രൂപയോളം വില ഉണ്ടായിരുന്ന ഉണക്ക കൊക്കോ പരിപ്പിന് ഇപ്പോൾ 160 രൂപയിൽ താഴെയാണ് വില. 70 രൂപയോളം ഉണ്ടായിരുന്ന പച്ച ബീൻസിന് ഇപ്പോൾ 35 രൂപക്കാണ് സ്വകാര്യ ഏജൻസികൾ സംഭരിക്കുന്നത്. കൊക്കോക്ക് കുറഞ്ഞ വില നൽകിയാണ് വാങ്ങുന്നതെങ്കിലും വിപണിയിൽ കൊക്കോ ഉൽപന്നങ്ങൾക്ക് ഉയർന്ന വിലയുണ്ട്. കാഡ്ബറീസ്, കാംകോ തുടങ്ങിയ ഏജൻസികൾ സംഭരണത്തിൽനിന്ന് പിന്നോട്ട് പോയതാണത്രേ വിലയിടിവിെൻറ പ്രധാന കാരണം.
വിലയിടിവും രോഗബാധയും അണ്ണാൻപോലുള്ള ജീവികളുടെ ആക്രമണവും നിമിത്തം കർഷകർ പലരും കൊക്കോ വെട്ടിനശിപ്പിച്ച് കൂടുതൽ ആദായം നൽകുന്ന ഏലം പോലുള്ള കൃഷികളിലേക്ക് തിരിയുന്നതിനാൽ ഹൈറേഞ്ചിൽ കൊക്കോ കൃഷിയിൽ 80 ശതമാനം വരെ കുറവുണ്ടായതായി പറയുന്നു.
പിടിച്ചുനിൽക്കുന്ന കർഷകരെ സംരക്ഷിക്കാൻ താങ്ങുവില പ്രഖ്യാപിക്കണമെന്നും സൗജന്യവളവും സബ്സിഡികളും നൽകണമെന്നും ന്യായവിലയിൽ സർക്കാർ ഏജൻസികൾ സംഭരിക്കണമെന്നുമാണ് കൊക്കോ കർഷകരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.