തെങ്ങ് കയറാൻ ആളില്ലേ? കാൾ സെന്ററിൽ വിളിക്കൂ...
text_fieldsകൊച്ചി: തെങ്ങുകയറ്റം, തെങ്ങ് സംരക്ഷണം, വിളവെടുപ്പ് ഉൾെപ്പടെ തെങ്ങു കൃഷിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് നാളികേര വികസന ബോർഡ് കാൾ സെൻറർ ആരംഭിക്കും. കേരളത്തിലെവിടെയുമുള്ള കേരകർഷകർക്ക് വിളിപ്പുറത്ത് സേവനങ്ങൾ ലഭ്യമാക്കുകയെന്നതാണ് ലക്ഷ്യമാക്കുന്നത്.
കൊച്ചിയിലാണ് കാൾ സെന്റർ പ്രവർത്തനം. കൂടാതെ, തമിഴ്നാട്ടിലും ആന്ധ്രപ്രദേശിലും കർണാടകത്തിലും സമാന്തരമായി സെൻറർ ആരംഭിക്കും. ഇതുവരെ 1552 പേർ സെന്ററിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ന്യായമായ വേതനത്തിന് വിളവെടുപ്പ്, മണ്ട വൃത്തിയാക്കൽ, മരുന്ന് തളിക്കൽ, രോഗകീട നിയന്ത്രണം, നഴ്സറി പരിപാലനം, കൃത്രിമ പരാഗണം, വിത്തുതേങ്ങ സംഭരണം തുടങ്ങിയ സേവനങ്ങൾ ഈ പദ്ധതിയിലൂടെ പ്രയോജനപ്പെടുത്താം.
ഫോൺ: 0484 2377266. സേവനം ചെയ്യാൻ തയാറായവർക്കും സെൻററിൽ രജിസ്റ്റർ ചെയ്യാം. ഇതിന് 8848061240 എ നമ്പറിൽ ബന്ധപ്പെടുകയോ പേര്, വിലാസം, ബ്ലോക്ക്/പഞ്ചായത്ത്, ഫോൺ തുടങ്ങിയ വിവരങ്ങൾ വാട്ട്സ്ആപ് സന്ദേശമായി അയക്കുകയോ വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.