ഏലം കാർഷികവിളയായി പരിഗണിക്കണമെന്ന് ആവശ്യം; ഇടപെടാന്‍ കഴിയാതെ കര്‍ഷകരും സംസ്ഥാന സര്‍ക്കാറും
text_fieldsനെടുങ്കണ്ടം (ഇടുക്കി): ഏലം കൃഷി കേന്ദ്രവാണിജ്യ മന്ത്രാലയത്തിെൻറ കീഴില്‍നിന്ന് മാറ്റി സംസ്ഥാന കൃഷി വകുപ്പിെൻറ കീഴില്‍ കൊണ്ടുവരണമെന്ന ആവശ്യവുമായി ഏലം കര്‍ഷകരും കര്‍ഷക സംഘടനകളും. ലോകത്തിലെ ഏറ്റവും ഗുണമേന്മയേറിയ ഏലക്ക ഉൽപാദിപ്പിക്കപ്പെടുന്നത് കേരളത്തിലെ പശ്ചിമഘട്ട മലനിരകളിലാണ്. പ്രധാനമായും ഉടുമ്പന്‍ചോല, ദേവികുളം, പീരുമേട്, ഇടുക്കി താലൂക്കുകളില്‍.
വയനാട് അടക്കം ചില ജില്ലകളിലും രാജ്യത്ത് തമിഴ്നാട്, കര്‍ണാടക, ഒഡിഷ, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലും ഏലം കൃഷി ചെയ്യുന്നുണ്ടെങ്കിലും ഇത് പ്രധാന കാര്‍ഷികവൃത്തിയായി സ്വീകരിച്ചിരിക്കുന്നതും ഏറ്റവും മികച്ച ഏലക്ക ഉൽപാദിപ്പിക്കപ്പെടുന്നതും ഇടുക്കി മലനിരകളിലാണ്.
എന്നാല്‍, രാപ്പകല്‍ അധ്വാനിച്ച് ഏലക്ക ഉൽപാദിപ്പിക്കാനല്ലാതെ വിപണനരംഗത്ത് ഇടപെടാന്‍ കര്‍ഷകര്‍ക്കോ ഒരുപരിധിവരെ സംസ്ഥാന സര്‍ക്കാറിനോ സാധിക്കാത്ത സാഹചര്യമാണുള്ളത്. ഇതിന് പ്രധാന കാരണംഏലം കാര്‍ഷികവിളയായി പരിഗണിക്കാതെ നാണ്യവിള ഗണത്തില്‍പെടുത്തി നിയന്ത്രണം കേന്ദ്ര വാണിജ്യ മന്ത്രാലയത്തിനും അതുവഴി സ്പൈസസ് ബോര്‍ഡിനും നല്കിയിട്ടുള്ളതിനാലാണ്.
സ്പൈസസ് ബോര്‍ഡാവട്ടെ കാലാകാലങ്ങളായി വിപണന കുത്തകകളായ ലേല ഏജന്‍സികള്‍ക്കും വ്യാപാരമേഖല അടക്കിവാഴുന്ന തമിഴ് ലോബിക്കും സഹായകരമായ നിലപാടാണ് പിന്തുടര്‍ന്നുവരുന്നത്. വിപണിവില തങ്ങളുടെ താൽപര്യങ്ങൾക്കനുസരിച്ച് ഉയര്‍ത്താനും ഇടിക്കാനും പര്‍ച്ചേസിങ്, റീ പൂളിങ്, സെയില്‍സ് രംഗത്ത് ഇവരുടെ പ്രവൃത്തികള്‍ കര്‍ഷകര്‍ക്ക് ദ്രോഹമാണ് വരുത്തിവെക്കുന്നത്. കൂടാതെ വില പരിഗണിക്കാതെയുള്ള സാമ്പിള്‍, കമീഷന് സംവിധാനവും കര്‍ഷകരെ കൊള്ളയടിക്കലാണ്.
ഏലം കൃഷിയും കര്‍ഷകനും രക്ഷപ്പെടമെങ്കില് കൃഷി, വിപണനരംഗങ്ങളില്‍ സംസ്ഥാന സര്‍ക്കാറിന് ഇടപെടാനാവണം. അതിന് ഏലം നാണ്യവിള ഗണത്തില്‍നിന്ന് ഒഴിവാക്കി കാര്‍ഷികവിളയായി പരിഗണിക്കപ്പെട്ട് കൃഷിവകുപ്പിെൻറ പരിധിയിലാക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.