Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightകുരുമുളകുകളിൽ...

കുരുമുളകുകളിൽ കുതിക്കാൻ ‘ചന്ദ്ര’

text_fields
bookmark_border
A new variety of pepper Chandra developed by the Indian Spice Research Center
cancel
camera_alt

ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം വികസിപ്പിച്ച പുതിയ ഇനം കുരുമുളക് ‘ചന്ദ്ര’

കോ​ഴി​ക്കോ​ട്: വി​പ​ണി​മൂ​ല്യം, വ​ർ​ധി​ച്ച ആ​വ​ശ്യ​ക​ത, നി​ല​വി​ലെ ഉ​ൽ​പാ​ദ​ന ക​മ്മി എ​ന്നി​വ മു​ൻ​നി​ർ​ത്തി അ​ത്യു​ൽ​പാ​ദ​ന ശേ​ഷി​യു​ള്ള പു​തി​യ ഇ​നം കു​രു​മു​ള​ക് വി​ക​സി​പ്പി​ച്ച് ഭാ​ര​തീ​യ സു​ഗ​ന്ധ​വി​ള ഗ​വേ​ഷ​ണ കേ​ന്ദ്രം (ഐ.​ഐ.​എ​സ്.​ആ​ർ) ഗ​വേ​ഷ​ക​ർ. ‘ച​ന്ദ്ര’ എ​ന്നു​പേ​ര് ന​ൽ​കി​യ പു​തി​യ ഇ​നം മി​ക​ച്ച ഉ​ൽ​പാ​ദ​ന​ക്ഷ​മ​ത​യാ​ണ് കാ​ഴ്ച​വെ​ക്കു​ന്ന​ത്. പൂ​ർ​ണ വ​ള​ർ​ച്ച​യെ​ത്തി​യ ഒ​രു വ​ള്ളി​യി​ൽ​നി​ന്നും ഏ​ക​ദേ​ശം 7.5 കി​ലോ​യോ​ളം മു​ള​ക് ല​ഭി​ക്കും. ഡോ. ​എം.​എ​സ്. ശി​വ​കു​മാ​ർ, ഡോ. ​ബി. ശ​ശി​കു​മാ​ർ, ഡോ. ​കെ.​വി. സ​ജി, ഡോ. ​ടി.​ഇ. ഷീ​ജ, ഡോ. ​കെ.​എ​സ്. കൃ​ഷ്ണ​മൂ​ർ​ത്തി, ഡോ. ​ആ​ർ. ശി​വ​ര​ഞ്ജ​നി എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പു​തി​യ ഇ​ന​ത്തി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​ത്. വ​ർ​ഷ​ങ്ങ​ളു​ടെ ശ്ര​മ​ഫ​ല​മാ​യാ​ണ് ‘ച​ന്ദ്ര’ വി​ക​സി​പ്പി​ച്ച​ത്.

സാ​ധാ​ര​ണ​യാ​യി ര​ണ്ടി​നം കു​രു​മു​ള​കി​ൽ​നി​ന്നും പു​തി​യൊ​രു സ​ങ്ക​ര​യി​നം വി​ക​സി​പ്പി​ക്കു​ക​യാ​ണ് ചെ​യ്യാ​റു​ള്ള​തെ​ങ്കി​ൽ ‘ച​ന്ദ്ര’ വി​ക​സി​പ്പി​ക്കു​ന്ന​തി​ൽ മ​റ്റൊ​രു സ​മീ​പ​ന​മാ​ണ് സ്വീ​ക​രി​ച്ച​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ചോ​ല​മു​ണ്ടി, തൊ​മ്മ​ൻ​കു​ടി എ​ന്നീ ഇ​ന​ങ്ങ​ളി​ൽ നി​ന്നും ഒ​രു സ​ങ്ക​ര​യി​നം ഉ​ൽ​പാ​ദി​പ്പി​ക്കു​ക​യും പി​ന്നീ​ട് ര​ണ്ടാം​ഘ​ട്ട​മാ​യി ഈ ​സ​ങ്ക​ര​യി​ന​ത്തി​നെ മാ​തൃ സ​സ്യ​മാ​യി ഉ​പ​യോ​ഗി​ച്ച് തൊ​മ്മ​ൻ​കൊ​ടി​യി​ൽ നി​ന്നു​മു​ള്ള പൂ​മ്പൊ​ടി കൊ​ണ്ട് പ​രാ​ഗ​ണം ന​ട​ത്തു​ക​യു​മാ​യി​രു​ന്നു. നി​ല​വി​ലു​ള്ള മി​ക്ക ഇ​ന​ങ്ങ​ളെ​ക്കാ​ളും നീ​ള​മു​ള്ള തി​രി​ക​ളാ​ണ് ച​ന്ദ്ര​യു​ടേ​ത്. നി​ല​വി​ൽ പ്ര​ചാ​ര​ത്തി​ലു​ള്ള കു​രു​മു​ള​ക് ഇ​ന​ങ്ങ​ൾ​ക്ക് പ​ക​ര​മാ​കാ​നു​ള്ള എ​ല്ലാ സ​വി​ശേ​ഷ​ത​ക​ളും പു​തി​യ ഇ​ന​ത്തി​നു​ണ്ടെ​ന്ന് ഗ​വേ​ഷ​ണ കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഡോ. ​ആ​ർ. ദി​നേ​ശ് അ​റി​യി​ച്ചു.

വ​ർ​ഷം മു​ഴു​വ​ൻ കു​രു​മു​ള​ക് ല​ഭ്യ​മാ​കു​ന്ന കു​റ്റി​കു​രു​മു​ള​ക് ത​യാ​റാ​ക്കാ​നും ‘ച​ന്ദ്ര’ അ​നു​യോ​ജ്യ​മാ​ണ്. ‘ച​ന്ദ്ര’​യു​ടെ തൈ​ക​ൾ വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ൽ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​തി​നു​ള്ള ലൈ​സ​ൻ​സും ഐ.​ഐ.​എ​സ്.​ആ​ർ ന​ൽ​കു​ന്നു​ണ്ട്. എ​ട്ട് സം​രം​ഭ​ക​ർ​ക്കു​ള്ള ലൈ​സ​ൻ​സ് സു​ഗ​ന്ധ​വി​ള ഗ​വേ​ഷ​ണ കേ​ന്ദ്രം ഉ​ട​ൻ കൈ​മാ​റും. വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ഉ​ൽ​പാ​ദ​ന​ത്തി​ലൂ​ടെ പു​തി​യ ഇ​നം തൈ​ക​ൾ ആ​റു​മാ​സ​ത്തി​നു​ള്ളി​ൽ ക​ർ​ഷ​ക​ർ​ക്കെ​ത്തി​ക്കാ​നാ​വു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PepperAgricultural NewsChandraIndian Spice Research CenterKerala News
News Summary - Chandra' to jump on peppers
Next Story