ഓണപ്പൂക്കളമൊരുക്കാനുള്ള ചെണ്ടുമല്ലിപ്പൂ കൃഷിക്ക് വയൽക്കരയിൽ തുടക്കം
text_fieldsകുന്നുകര: കുന്നുകര പഞ്ചായത്തിലെ വയൽക്കരയിൽ ഇത്തവണ ഓണപ്പൂക്കളമൊരുക്കാനുള്ള ചെണ്ടുമല്ലിപ്പൂവുകളും വിരിയും. ഇൻഫോപാർക്കിൽ ഐ.ടി കമ്പനി ഉദ്യോഗസ്ഥയായ വയൽക്കര ശീവൊള്ളി വിഷ്ണുപ്രിയയിൽ അഞ്ജലി വാസുദേവനാണ് വീടിനോട് ചേർന്ന അരയേക്കർ സ്ഥലത്ത് ചെണ്ടുമല്ലിപ്പൂവ് കൃഷി ആരംഭിച്ചിരിക്കുന്നത്. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കുന്നുകര കൃഷിഭവൻ സഹകരണത്തോടെയാണിത്. 1000 എണ്ണം വീതം ചുവപ്പ്, മഞ്ഞ നിറങ്ങളിലുള്ള ചെണ്ടുമല്ലികളാണ് കൃഷി ചെയ്യുന്നത്. പറവൂർ പള്ളിയാക്കൽ സർവിസ് സഹകരണബാങ്ക് വഴിയാണ് തൈകൾ ലഭ്യമാക്കിയത്. ഹൈബ്രിഡ് വിഭാഗത്തിൽപെട്ട ഓമ്‌നി ഓറഞ്ച് പ്ലസ്, യെല്ലോ 307 എന്നീ ഇനങ്ങളാണ് കൃഷി ചെയ്തിരിക്കുന്നത്. ചെണ്ടുമല്ലിപ്പൂക്കൾ അത്തത്തിന് തലേന്ന് മുതൽ വിളവെടുക്കാനാകുമെന്നാണ് ലക്ഷ്യമിടുന്നത്.
തൈ നടൽ ഉദ്ഘാടനം കുന്നുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈന ബാബു നിർവഹിച്ചു. വാർഡ് അംഗങ്ങളായ രമ്യ സുനിൽ, സുധ വിജയൻ, എ.ബി മനോഹരൻ, കൃഷി ഓഫിസർ പി.എം. സാബിറ ബീവി, അസി.കൃഷി ഓഫിസർ പി.എ. സെയ്തുമുഹമ്മദ്, അഞ്ജലി വാസുദേവൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.