മഴക്കാലം; കാപ്പിക്കുരു പൊഴിച്ചില്‍ രോഗത്തിനെതിരെ ജാഗ്രത വേണം
text_fieldsകൽപറ്റ: മഴക്കാലത്ത് കാപ്പിച്ചെടികളില്‍ കണ്ടുവരുന്ന കായ പൊഴിച്ചില്‍ രോഗത്തിനെതിരെ കർഷകർ ജാഗ്രത പാലിക്കണമെന്ന് കോഫി ബോർഡ്. പ്രതിരോധ മാർഗങ്ങൾ സ്വീകരിച്ചാൽ ഇത് ഒഴിവാക്കാമെന്നും റീജനൽ കോഫി ബോര്‍ഡ് ജോയന്റ് ഡയറക്ടര്‍ അറിയിച്ചു.
കാപ്പിച്ചെടികളിൽ കായകളുടെ വളർച്ചയുടെ പ്രാരംഭഘട്ടത്തിൽ ലഭിക്കുന്ന തുടർച്ചയായ മഴമൂലം ചെടികളുടെ ചുവട്ടിൽ വെള്ളം കെട്ടിക്കിടക്കും. ഇത് കായകളുടെ കൊഴിഞ്ഞുപോക്കിന് ഇടയാക്കും. പ്രതികൂല കാലാവസ്ഥയിൽ അറബിക്ക, റോബസ്റ്റ ഇനങ്ങളിൽ കറുത്ത അഴുകൽ, ഞെട്ട് ചീയൽ തുടങ്ങിയ രോഗങ്ങൾ കൂടുന്നുമുണ്ട്. അഞ്ചു മുതൽ എട്ടുശതമാനം വരെ അറബിക്ക ഇനത്തിലും 10 മുതൽ 15 ശതമാനം വരെ റോബസ്റ്റ ഇനത്തിലും കായകൾ കൊഴിഞ്ഞുപോകുന്നത് സ്വാഭാവികമാണ്. ഇത്തരത്തിലുള്ള സ്വാഭാവിക കൊഴിഞ്ഞുപോക്കിലും കൂടുതലായി കായകൾ നശിക്കുന്നുണ്ടെങ്കിൽ അത് പ്രതികൂല കാലാവസ്ഥ കാരണമാണെന്ന് മനസിലാക്കാം. ചെടികളുടെ ചുവട്ടിൽ വെള്ളം കെട്ടിനിൽക്കുന്നതു കൊണ്ടോ മഴക്കാലത്ത് കണ്ടുവരുന്ന കറുത്ത അഴുകൽ, ഞെട്ട് ചീയൽ തുടങ്ങിയ രോഗങ്ങൾകൊണ്ടോ ആയിരിക്കും ഇത് വരുന്നത്.
മഴക്കാല മുന്നൊരുക്കം: ചാർജ് ഓഫിസര്‍മാരെ നിയമിച്ചു
കൽപറ്റ: മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി താലൂക്കുതലത്തില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കുന്നതിനും വിവിധ വകുപ്പുകളുടെ ഏകോപനത്തിനും ചാർജ് ഓഫിസര്‍മാരെ നിയോഗിച്ച് കലക്ടര്‍ ഡോ. രേണുരാജ് ഉത്തരവിട്ടു. മാനന്തവാടി, കല്പറ്റ, സുല്‍ത്താന്‍ ബത്തേരി താലൂക്കുകളില്‍ സബ് കലക്ടര്‍, ഡെപ്യൂട്ടി കലക്ടര്‍ (എല്‍.ആര്), ഡെപ്യൂട്ടി കലക്ടര്‍ (എല്‍.എ) എന്നിവര്‍ക്കാണ് ചുമതല.
ചാർജ് ഓഫിസര്‍മാര്‍ താലൂക്കുതലത്തിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ഓറഞ്ച് ബുക്കിലെ മാര്‍ഗനിര്‍ദേശങ്ങളും ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവുകളും സമയബന്ധിതമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആളുകളെ ഒഴിപ്പിക്കല്‍, രക്ഷാപ്രവര്‍ത്തനം, ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവര്‍ത്തനം എന്നിവ കാര്യക്ഷമമായി നടപ്പാക്കുന്നുണ്ടെന്ന് ചാർജ് ഓഫിസര്‍മാര്‍ ഉറപ്പുവരുത്തണമെന്നും കലക്ടറുടെ ഉത്തരവില്‍ പറയുന്നു.
പ്രതിരോധ മാർഗങ്ങൾ ഇവ
→ ചെടികളുടെ ചുവട്ടിൽ വെള്ളം കെട്ടിനിൽക്കാതെ ഒഴുക്കിക്കളയണം
→ ചുവട്ടിൽനിന്ന് ചവറുകൾ നീക്കി നാലു ചെടികളുടെ മധ്യഭാഗത്തേക്ക് മാറ്റിവെക്കുക. ഇത് ചെടികളുടെ ചുവട്ടിൽ അധികം വെള്ളം കെട്ടി നിൽക്കാതിരിക്കാനും ചെടികളുടെ ചുവട്ടിൽനിന്ന് വേഗത്തിൽ അധിക ഈർപ്പം മാറ്റുന്നതിനുംസഹായിക്കും.
→ ചെടികളിലെ വായുസഞ്ചാരം ഉറപ്പുവരുത്തുന്നതിന് അരയടി തുറക്കൽ,കമ്പുകൾ നീക്കല്‍ എന്നിവ ചെയ്യണം
→ വേരിന്റെയും കായകളുടേയും വളർച്ച വേഗത്തിലാക്കുന്നതിന് ഏക്കർ ഒന്നിന് ഒരു ചാക്ക് യൂറിയ എന്ന കണക്കിൽ മഴയുടെ ഇടവേളകളിൽ പ്രയോഗിക്കണം
→ രോഗബാധയുള്ള ചെടികളുടെ ഭാഗങ്ങൾ (ഇലകൾ, കായകൾ, കാപ്പിച്ചെടികളിൽ വീണുകിടക്കുന്ന തണൽ മരങ്ങളുടെ ഇലകൾ) ശേഖരിച്ച് മണ്ണിൽ കുഴിച്ചുമൂടി നശിപ്പിക്കണം. ഇത് രോഗവ്യാപനം തടയുന്നതിന് സഹായിക്കും.
→ രോഗബാധിതമായ ചെടികളുടെ വിവിധ ഭാഗങ്ങൾ മാറ്റിയതിനു ശേഷം മഴ വിട്ടുനിൽക്കുന്ന സമയത്ത് കുമിൾനാശിനിയായ പൈറോക്ലോസ്ട്രോബിൻ, എപോക്സികൊണസോൾ (ഓപ്പറ) അല്ലെങ്കില്‍ ടെബുകോണസോൾ 25.9% ഇസി (ഫോളിക്കൂർ) 200 മില്ലി 200 ലിറ്റർ വെള്ളത്തിൽ 50 മില്ലി പ്ലാനോഫിക്സും ലഭ്യമായ ഏതെങ്കിലും വെറ്റിങ് ഏജന്റും ചേർത്ത് സ്പ്രേ ചെയ്യണം. കായ പൊഴിയുന്നതും രോഗം പടരുന്നതും കുറയ്ക്കുന്നതിന് ഇലകളുടെ രണ്ടു വശങ്ങ ളിലും വളർന്നുവരുന്ന കായകളിലും തളിരുകളിലും സ്പ്രേ ചെയ്യാൻ ശ്രദ്ധിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.