Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightകാ​റ്റും മ​ഴ​യും;...

കാ​റ്റും മ​ഴ​യും; ജി​ല്ല​യി​ൽ 5.51 കോ​ടി​യു​ടെ കൃ​ഷിനാ​ശം

text_fields
bookmark_border
കാ​റ്റും മ​ഴ​യും; ജി​ല്ല​യി​ൽ 5.51 കോ​ടി​യു​ടെ കൃ​ഷിനാ​ശം
cancel

മ​ല​പ്പു​റം: ര​ണ്ട് മാ​സ​ത്തി​നി​ടെ ജി​ല്ല​യി​ലു​ണ്ടാ​യ കാ​റ്റി​ലും മ​ഴ​യി​ലും 5.51 കോ​ടി​യു​ടെ കൃ​ഷി നാ​ശം. മേ​യ് 29 മു​ത​ൽ ജൂ​ലൈ 27 വ​രെ​യു​ള്ള ക​ണ​ക്ക് പ്ര​കാ​ര​മാ​ണി​ത്. വാ​ഴ കൃ​ഷി​യാ​ണ് ഏ​റ്റ​വും അ​ധി​കം ന​ശി​ച്ച​ത്. 47.37 ഹെ​ക്ട​റി​ലാ​യി 4.98 കോ​ടി​യു​ടെ വാ​ഴ​യാ​ണ് ന​ശി​ച്ച​ത്. കൊ​ണ്ടോ​ട്ടി ബ്ലോ​ക്കി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ നാ​ശം. 29.51 ഹെ​ക്ട​റി​ൽ 3.57 കോ​ടി​യു​ടെ നാ​ശ​മു​ണ്ടാ​യി. പ​ട്ടി​ക​യി​ൽ ര​ണ്ടാ​മ​തു​ള്ള പ​ര​പ്പ​ന​ങ്ങാ​ടി ബ്ലോ​ക്കി​ൽ 4.67 ഹെ​ക്ട​റി​ൽ 46.77 ല​ക്ഷ​ത്തി​ന്റെ നാ​ശ​വും മൂ​ന്നാ​മ​തു​ള്ള കാ​ളി​കാ​വ് ബ്ലോ​ക്കി​ൽ അ​ഞ്ച് ഹെ​ക്ട​റി​ൽ 39 ല​ക്ഷ​ത്തി​ന്റെ ന​ഷ്ട​വും റി​പ്പോ​ർ​ട്ട് ചെ​യ്തു.

വ​ണ്ടൂ​ർ ബ്ലോ​ക്കി​ൽ 0.8 ഹെ​ക്ട​റി​ൽ എ​ട്ട് ല​ക്ഷം, മ​ഞ്ചേ​രി ബ്ലോ​ക്കി​ൽ 4.9 ഹെ​ക്ട​റി​ൽ 36 ല​ക്ഷം, പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ 0.5 ഹെ​ക്ട​റി​ൽ 3.5 ല​ക്ഷം, മ​ല​പ്പു​റ​ത്ത് 1.5 ഹെ​ക്ട​റി​ൽ 2.05 ല​ക്ഷം, ത​വ​നൂ​രി​ൽ 0.13 ഹെ​ക്ട​റി​ൽ 1.95 ല​ക്ഷം, പെ​രു​മ്പ​ട​പ്പി​ൽ 0.11 ഹെ​ക്ട​റി​ൽ 1.62 ല​ക്ഷം, വേ​ങ്ങ​ര​യി​ൽ 0.1 ഹെ​ക്ട​റി​ൽ 1.03 ല​ക്ഷം, വ​ളാ​ഞ്ചേ​രി- 0.056 ഹെ​ക്ട​റി​ൽ 56,000, പൊ​ന്മു​ണ്ടം- 0.01 ഹെ​ക്ട​റി​ൽ 29,000, തി​രൂ​ർ- 0.08 ഹെ​ക്ട​റി​ൽ 12,000 രൂ​പ​യു​ടെ​യും ന​ഷ്ട​മു​ണ്ടാ​യി.

ജി​ല്ല​യി​ൽ 3.85 ഹെ​ക്ട​റി​ൽ 13.26 ല​ക്ഷം രൂ​പ​യു​ടെ തെ​ങ്ങ് കൃ​ഷി​യും കാ​റ്റി​ൽ ക​ട​പു​ഴ​കി. കൊ​ണ്ടോ​ട്ടി ബ്ലോ​ക്കി​ലാ​ണ് തെ​ങ്ങ് കൂ​ടു​ത​ൽ ക​ട​പു​ഴ​കി​യ​ത്. 0.93 ഹെ​ക്ട​റി​ൽ 2.6 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് കൊ​ണ്ടോ​ട്ടി​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ര​ണ്ടാ​മ​തു​ള്ള കാ​ളി​കാ​വി​ൽ 0.7 ഹെ​ക്ട​റി​ൽ 2.4 ല​ക്ഷ​ത്തി​ന്റെ ന​ഷ്ട​മു​ണ്ടാ​യി. മ​ല​പ്പു​റ​ത്ത് 0.2 ഹെ​ക്ട​റി​ൽ 2.2 ല​ക്ഷം, ത​വ​നൂ​ർ- 0.15 ഹെ​ക്ട​റി​ൽ 1.25 ല​ക്ഷം, മ​ഞ്ചേ​രി- 0.2 ഹെ​ക്ട​റി​ൽ 1.25 ല​ക്ഷം, തി​രൂ​ർ- 0.11 ഹെ​ക്ട​റി​ൽ ഒ​രു​ല​ക്ഷം, പെ​രു​മ്പ​ട​പ്പ്- 0.2 ഹെ​ക്ട​റി​ൽ 93,000 രൂ​പ, പൊ​ന്മു​ണ്ട​ത്ത്- 1.2 ഹെ​ക്ട​റി​ൽ 69,000, വ​ളാ​ഞ്ചേ​രി- 0.01 ഹെ​ക്ട​റി​ൽ 20,000, അ​ങ്ങാ​ടി​പ്പു​റം- 0.04 ഹെ​ക്ട​റി​ൽ 10,000, പെ​രി​ന്ത​ൽ​മ​ണ്ണ 0.01 ഹെ​ക്ട​റി​ൽ 4,000 രൂ​പ​യു​ടെ ന​ഷ്ട​വും സം​ഭ​വി​ച്ചു. റ​ബ​റി​ന് ആ​കെ 6.60 ഹെ​ക്ട​റി​ൽ 13.7 ല​ക്ഷ​ത്തി​ന്റെ ന​ഷ്ടം റി​പ്പോ​ർ​ട്ട് ചെ​യ്തു. കാ​ളി​കാ​വ് ബ്ലോ​ക്കി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ റ​ബ​ർ ന​ഷ്ടം രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 5.6 ഹെ​ക്ട​റി​ൽ 11 ല​ക്ഷ​ത്തി​ന്റെ റ​ബ​ർ ക​ട​പു​ഴ​കി. പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്കി​ൽ 0.4 ഹെ​ക്ട​റി​ൽ 1.2 ല​ക്ഷ​ത്തി​ന്റെ റ​ബ​റും മ​ഞ്ചേ​രി​യി​ൽ 0.426 ഹെ​ക്ട​റി​ൽ ഒ​രു​ല​ക്ഷ​ത്തി​ന്റെ റ​ബ​റും ന​ശി​ച്ചു. മ​ല​പ്പു​റ​ത്ത് 30,000, വ​ണ്ടൂ​രി​ൽ 20,000 രൂ​പ​യു​ടെ​യും നാ​ശ​മു​ണ്ടാ​യി.

ജി​ല്ല​യി​ൽ 10.10 ഹെ​ക്ട​റി​ൽ 8.57 ല‍ക്ഷ​ത്തി​ന്റെ മ​ര​ച്ചീ​നി കാ​റ്റും മ​ഴ​യു​മെ​ടു​ത്തു. പ​ര​പ്പ​ന​ങ്ങാ​ടി ബ്ലോ​ക്കി​ൽ 5.15 ഹെ​ക്ട​റി​ൽ 7.73 ല​ക്ഷ​മു​ണ്ടാ​യി. വേ​ങ്ങ​ര​യി​ൽ 39,000 , മ​ഞ്ചേ​രി-​കൊ​ണ്ടോ​ട്ടി ബ്ലോ​ക്കു​ക​ളി​ലാ​യി 20,000 മ​ല​പ്പു​റ​ത്ത് 5,200 രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യി. നെ​ല്ല് കൃ​ഷി​യി​ൽ 6.56 ഹെ​ക്ട​റി​ൽ 8.70 ല​ക്ഷം രൂ​പ ന​ഷ്ട​മു​ണ്ടാ​യി. പ​ര​പ്പ​ന​ങ്ങാ​ടി​യി​ൽ 5.70 ല​ക്ഷ​വും മ​ല​പ്പു​റ​ത്ത് മൂ​ന്ന് ല​ക്ഷ​വും ന​ഷ്ട​മു​ണ്ടാ​യി. ക​മു​കി​ന് ആ​കെ 13.02 ഹെ​ക്ട​റി​ൽ 3.84 ല​ക്ഷ​വും ജാ​തി​ക്ക​ക്ക് 0.72 ഹെ​ക്ട​റി​ൽ 2.73 ല​ക്ഷ​വും നാ​ശം റി​പ്പോ​ർ​ട്ട് ചെ​യ്തു. പ​ച്ച​ക്ക​റി​ക്ക് 4.92 ഹെ​ക്ട​റി​ൽ 2.38 ല​ക്ഷം, വെ​റ്റി​ല​ക്ക് 0.03 ഹെ​ക്ട​റി​ൽ 22,000 രൂ​പ​യും നാ​ശ​മു​ണ്ട്. പ്ര​ശ്നം സം​ബ​ന്ധി​ച്ച് കൃ​ഷി വ​കു​പ്പ് ജി​ല്ല ക​ല​ക്ട​ർ​ക്ക് റി​പ്പോ​ർ​ട്ട് കൈ​മാ​റി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crop damageHeavy Rain
News Summary - Crop Damage
Next Story