നേന്ത്രക്കായ വില ഉയരുന്നു, വാഴക്കര്‍ഷകര്‍ പ്രതീക്ഷയില്‍
text_fields
നേന്ത്രക്കായക്ക് വില ഉയര്‍ന്നതോടെ മലയോരത്തെ വാഴക്കര്‍ഷകര്‍ ആഹ്ളാദത്തിലാണ്. വിലത്തകര്‍ച്ച മൂലം കഴിഞ്ഞ വര്‍ഷം കനത്ത നഷ്ടം നേരിട്ട നിരാശയില്‍നിന്ന് പ്രതീക്ഷയുടെ പച്ചത്തുരുത്തിലേക്ക് നടന്നുകയറുകയാണ് നേന്ത്രവാഴകര്‍ഷകര്‍.
തൃശൂര്‍ ജില്ലയിലെ കാര്‍ഷിക ഗ്രാമമായ കോടാലിയിലെ മറ്റത്തൂര്‍ സ്വാശ്രയ കര്‍ഷക ചന്തയില്‍ വ്യാഴാഴ്ച കിലോഗ്രാമിന് 52 രൂപ നിരക്കിലാണ് നേന്ത്രക്കായ വിറ്റുപോയത്. മേയ് പകുതിയോടെയാണ് മലയോരത്ത് നേന്ത്രക്കായ വിളവെടുപ്പ് സജീവമായത്. തുടക്കത്തില്‍ 35 രൂപയായിരുന്നു വില. ഒരാഴ്ച കഴിഞ്ഞപ്പോല്‍ ഇത് 28 രൂപയായി. ജൂണ്‍ ആദ്യത്തോടെ വില 47 രൂപയായി വര്‍ധിച്ചു. ഇപ്പോള്‍ വീണ്ടും ഉയര്‍ന്ന് 52 രൂപയിലത്തെി.
ഉല്‍പാദനം കുറഞ്ഞതാണ് ഇത്തവണ വില വര്‍ധിക്കാന്‍ പ്രധാനകാരണം. കഴിഞ്ഞ വര്‍ഷം ഇതേ സീസണില്‍ 30 രൂപ. ഓണക്കാലത്ത് മികച്ച വില കിട്ടുമെന്ന് കര്‍ഷകര്‍ പ്രതീക്ഷിച്ചെങ്കിലും നേന്ത്രവില കുത്തനെ താണു. ഓണം കഴിഞ്ഞതോടെ 20 രൂപയില്‍ താഴേക്ക്. ഇതത്തേുടര്‍ന്ന് കര്‍ഷകര്‍ കുലകള്‍ റോഡിലടിച്ച് നശിപ്പിച്ച് പ്രതിഷേധിച്ചിരുന്നു.
വിലത്തകര്‍ച്ച പല കര്‍ഷകരെയും വാഴകൃഷിയില്‍നിന്ന് പിന്തിരിപ്പിച്ചു. പതിവായി നേന്ത്രകൃഷി നടത്തിവരാറുള്ള പലരും ഇത്തവണ വാഴകൃഷി ഉപേക്ഷിച്ചതാണ് ഉല്‍പാദനം കുറയാനിടയാക്കിയത്.
വേനല്‍മഴക്ക് അകമ്പടിയായി എത്താറുള്ള ചുഴലിക്കാറ്റ് നാശം ഉണ്ടാക്കാത്തതും ആശ്വാസം നല്‍കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.