ശാസ്താംപൂവത്തെ ആദിവാസികള്‍ കൃഷിയിലേക്ക്
text_fieldsകൊടുംകാട്ടില്‍ അലഞ്ഞുനടന്ന് തേനുള്‍പ്പെടെ വനവിഭവങ്ങള്‍ ശേഖരിച്ച് വിറ്റ് ഉപജീവനം നടത്തുന്ന കാടര്‍ വിഭാഗക്കാരായ ആദിവാസികള്‍ കൃഷിയിലേക്ക് തിരിയുന്നു. തൃശൂര്‍ ജില്ലയിലെ ശാസ്താംപൂവം വനത്തിലെ ആനപ്പാന്തം കോളനിയില്‍ വാഴ, റബര്‍, കപ്പ, വിവിധയിനം പച്ചക്കറികള്‍ എന്നിവ തഴച്ചുവളരുകയാണ്. ശാസ്താംപൂവത്ത് ആദിവാസികുടുംബങ്ങള്‍ക്ക് അനുവദിച്ചുകിട്ടിയ അരയേക്കര്‍ വീതം ഭൂമിയിലാണ് ഇവര്‍ കൃഷി ചെയ്യുന്നത്. വാഴയാണ് കോളനിയിലെ പ്രധാന കൃഷി. ഒട്ടുമിക്ക കുടുംബങ്ങളും ഞാലിപ്പൂവനാണ് കൃഷിചെയ്തിരിക്കുന്നത്. ആഴ്ചതോറും നിരവധി വാഴക്കുലകളാണ് കോളനിയില്‍നിന്ന് വെള്ളിക്കുളങ്ങരയിലും പരിസരപ്രദേശങ്ങളിലും വില്‍പനക്കത്തെുന്നത്.
ജൈവവളം മാത്രം ഉപയോഗിച്ച് ഉല്‍പാദിപ്പിക്കുന്ന ഇവക്ക് ആവശ്യക്കാരേറെയാണ്. 20 കുടുംബങ്ങള്‍ റബര്‍ കൃഷിയും ചെയ്തിട്ടുണ്ട്. രണ്ടുവര്‍ഷം കൂടി കഴിഞ്ഞാല്‍ ടാപ്പിങ് ആരംഭിക്കാവുന്ന വിധത്തില്‍ വളര്‍ച്ചയത്തെിയ റബര്‍മരങ്ങളാണ് കോളനിയിലുള്ളത്. കപ്പ, പാവല്‍, പയര്‍ തുടങ്ങിയവയും കോളനിയില്‍ കൃഷിചെയ്തിട്ടുണ്ട്. കോളനിയിലെ ഊരു മൂപ്പന്‍ നടരാജന്‍െറ നേതൃത്വത്തില്‍ നടത്തിയ പാവല്‍കൃഷിയില്‍നിന്ന് മികച്ച ഉല്‍പാദനമാണ് കിട്ടിയതെന്ന് അദ്ദേഹം പറഞ്ഞു. മാന്‍, പന്നി തുടങ്ങിയ മൃഗങ്ങളത്തെി കൃഷി നശിപ്പിക്കുന്നതാണ് ഇവരെ അലട്ടുന്ന പ്രശ്നം. കോളനിയില്‍ കുഴല്‍കിണറുകള്‍ നിര്‍മിച്ചതോടെ ജലസേചനത്തിനും സൗകര്യമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.