പൊലീസ് ക്യാമ്പിലും മാമ്പഴക്കാലം
text_fieldsതണല്‍ വിരിച്ച മാവുകളും മാമ്പഴത്തിന്‍്റെ സുഗന്ധവും പൊലീസ്് ക്യാമ്പ് ആസ്ഥാനത്ത് എത്തുന്നവരുടെ മിഴികള്‍ക്ക് കുളിര്‍മ പരത്തുന്നു. നാട്ടിന്‍ പുറങ്ങളില്‍ നിന്നു മാവ് അന്യമായിക്കൊണ്ടിരിക്കുമ്പോഴാണ് അടൂര്‍ പരുത്തപ്പാറ കേരളാ ആംഡ് പോലീസ് മൂന്നാം ബറ്റാലിയന്‍ മതില്‍കെട്ടിനുള്ളില്‍ നിറയെ മാവുകള്‍ പൂത്തുലഞ്ഞ് മാങ്ങകളുമായി നില്‍ക്കുന്നത്. 'നീലം.' പ്രിയൂര്‍, സേലം മാവുകളാണ് ഇവിടെയുള്ളത്.
2003 ല്‍ വച്ചുപിടിപ്പിച്ചവയാണിവ. ഏകദേശം ഇരുന്നൂറിലധികം മാവുകളാണ് ഇവിടെയുണ്ട്. ഭക്ഷണത്തിന് കറിയ്ക്കായാണ് ഇവിടെനിന്നുള്ള മാങ്ങ ഉപയോഗിക്കുന്നത്. ബാക്കിയുള്ളവ പരിശീലകരായുള്ള സേനാംഗങ്ങള്‍ക്ക് വിലക്ക് നല്‍കും. കവാടം മുതല്‍ ക്യാമ്പിനുള്ളില്‍ വരെ നീണ്ടു കിടക്കുന്ന പാതയുടെ ഇരുവശത്തും മാവുണ്ട്. പരേഡ് ഗ്രൗണ്ടിലേക്കിറങ്ങി നോക്കിയാല്‍ അതിന് ചുറ്റും കായ്ച്ച് നില്ക്കുന്ന മാവ് കാണാം. മാമ്പഴം തിന്നാന്‍ കിളികളും ഇവിടെ തമ്പടിച്ചിരിക്കുകയാണ്. പണ്ടൊക്കെ മാവിന്‍ ചുവട്ടിലിരുന്ന് കളി ചിരി പങ്കുവയ്ക്കാത്തവരാരും ഇല്ല.
നമ്മെ ആ ഓര്‍മ്മകളിലേക്ക് കൂട്ടികൊണ്ട് പോവുകയാണ് ക്യാമ്പിലെ കാഴ്ചകള്‍. വളരെ അപൂര്‍വ്വമായാണ് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മാവുകള്‍ വച്ചുപിടിപ്പിച്ച് സംരക്ഷിക്കുന്നത്. പരിപാലന രീതിയിലും ഏറെ പ്രത്യേകതയുണ്ട്'. മാവിന് ചുവട്ടിലെ ചെറുകമ്പുകള്‍ കൊതിചുവട് വൃത്തിയാക്കിയാണ് സൂക്ഷിക്കുന്നത.് പരിശീലനത്തോടൊപ്പം സേനാംഗങ്ങള്‍ പച്ചക്കറി കൃഷിയും നടത്തുന്നുണ്ട് ഡപ്യൂട്ടി കമാണ്ടന്‍റ് കെ.ടി.ചാക്കോ, അസിസ്റ്റന്‍്റ് കമാണ്ടന്‍്റ് സദാശിവന്‍ എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.