ഉൽപാദനം വർധിച്ചേതാടെ വിലയിടിഞ്ഞ് ഏലക്ക
text_fieldsകട്ടപ്പന: തുടർച്ചയായ മഴയെയും തണുപ്പിനെയും തുടർന്ന് ഏലക്ക ഉൽപാദനത്തിൽ വർധന. ഇതോടെ വിലയിടിവിെൻറ ലക്ഷണങ്ങളും ആരംഭിച്ചു. കച്ചവടക്കാരാണ് വിലയിടിവിനു പിന്നിലെന്ന് കർഷകർ ആരോപിക്കുന്നു.17 ദിവസത്തിനിടെ ഉയർന്ന വിലയിൽ 443 രൂപയുടെയും ശരാശരി വിലയിൽ 264.79 രൂപയുടെയും ഇടിവാണുണ്ടായത്. കഴിഞ്ഞ 11ന് നടന്ന ഇടുക്കി ജില്ല ട്രഡീഷനൽ കാർഡമം പ്രോഡ്യൂസേഴ്സ് കമ്പനിയുടെ ഓൺലൈൻ ലേലത്തിൽ 44,550 കിലോ ഏലക്ക വന്നതിൽ മുഴുവനും വിറ്റുപോയി.
അന്ന് ഉയർന്ന വില കിലോക്ക് 1645 ഉം ശരാശരി വില 1230.25 രൂപയുമായിരുന്നു. 11 ദിവസത്തിനു ശേഷം കഴിഞ്ഞ 28ന് നടന്ന ദ കാർഡമം പ്ലാേൻറഴ്സ് ആൻഡ് മാർക്കറ്റിങ് കോഓപറേറ്റിവ് സൊെസെറ്റി ലേലത്തിൽ ഉയർന്ന വില 1202ഉം ശരാശരി വില 965.46 രൂപയുമായി. ഓൺലൈൻ ലേലത്തിൽ ഏലക്ക വിലയിൽ ഇത്രയും ഇടിവുണ്ടായപ്പോൾ മാർക്കറ്റിലെ വ്യാപാരികൾ വില ഇതിലും ഇടിച്ചതായി കർഷകർ പറയുന്നു. കിലോക്ക് 1,500 രൂപയിൽനിന്ന് 900 രൂപയിലേക്കാണ് വ്യാപരികൾ വിലയിടിച്ചത്.
മഴയും തണുപ്പും തുടരുന്ന സാഹചര്യത്തിൽ ഈ സീസണിൽ ഉൽപാദനം ഇനിയും കൂടുമെന്നാണ് കർഷകർ പ്രതീക്ഷിക്കുന്നത്. അങ്ങനെവന്നാൽ കച്ചവടലോബി വീണ്ടും വിലയിടിക്കാൻ ശ്രമിക്കും. ഈ വർഷം ജനുവരിമുതൽ ഏലത്തിെൻറ വില ഉയരുന്ന പ്രവണതയാണ് കണ്ടത്. കനത്ത വേനലും കായ് പൊഴിച്ചിലും മൂലം ഉൽപാദനത്തിൽ ഇടിവുണ്ടാകുമെന്ന സൂചനകളാണ് വില ഉയരാൻ ഇടയാക്കിയത്.
ജൂൺ ആരംഭത്തിൽ കാലവർഷത്തിെൻറ ആദ്യഘട്ടത്തിൽ മഴ കുറഞ്ഞത് വിനയായി. ഈ ഘട്ടത്തിൽ ഉൽപാദനം കുറയുമെന്ന അഭ്യൂഹങ്ങളെത്തുടർന്ന് വിലവർധന തുടരുകയായിരുന്നു. എന്നാൽ, കാലവർഷത്തിെൻറ രണ്ടാം ഘട്ടത്തിൽ കനത്ത മഴ ലഭിച്ചത് ഉൽപാദനവർധനക്ക് ഇടയാക്കി. ഒരു മാസത്തിനിടെ കിലോക്ക് 750 രൂപയിലേക്ക് ഏലത്തിെൻറ വില താഴുമെന്നാണ് ഉത്തരേന്ത്യൻ വ്യാപാരികൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.