ഹോർട്ടി കോർപും കൈവിട്ടു, രണ്ടായിരം കിലോ ഇളവനുമായി സുനിലിെൻറ കാത്തിരിപ്പ്
text_fieldsജൈവ കൃഷി എന്നു കേട്ടാൽ മതി, ഒാടിക്കൂടും ആളുകൾ. എന്തു വിലകൊടുത്തും വാങ്ങുകയും ചെയ്യും. വൻ ഡിമാൻഡാണെന്നാ പറച്ചിൽ. പക്ഷേ, കാര്യത്തോടടുക്കുേമ്പാൾ സംഗതി മാറും. സംശയമുണ്ടെങ്കിൽ ആലപ്പുഴ ജില്ലയിലെ ചേർത്തലയ്ക്കടുത്ത് മായിത്തറയിലെ ജൈവ കർഷനായ വി.പി. സുനിലിനോട് ചോദിച്ചാൽ മതി. പാട്ടത്തിനെടുത്ത സ്ഥലത്ത് വിളയിച്ച രണ്ടായിരം കിലോ ഇളവനുമായി ആവശ്യക്കാരെ കാത്തിരിക്കുകയാണ് സുനിൽ. ഇത്രയും വലിയ വിളവ് വാങ്ങാൻ ഹോർട്ടി കോർപിെൻറ ഉദ്യോഗസ്ഥന്മാരെ നേരിട്ട് വിളിച്ചു പറഞ്ഞിട്ടും കാര്യമുണ്ടായില്ല. അവരും കൈമലർത്തിയിരിക്കുകയാണ്.
ജൈവ കാർഷിക വിപ്ലവം നടക്കുന്ന കഞ്ഞിക്കുഴി - ചേർത്തല മേഖലയിലാണ് തലയ്ക്ക് കൈയും കൊടുത്ത് തെൻറ വിളവ് എന്തു ചെയ്യുമെന്നറിയാതെ സുനിൽ കാത്തിരിക്കുന്നത്. സുനിൽ വിളയിച്ച ഇളവൻ ഒാരോന്നിനും അഞ്ചു കിലോയെങ്കിലും തൂക്കം വരും. ഇത്രയും വലിയ വിളവ് ഹോർട്ടി കോർപ് പോലുള്ള ഏജൻസികൾ ഏറ്റെടുത്താലേ സുനിലിനെ പോലുള്ള കർഷകർക്കും വിഷം തീണ്ടാത്ത പച്ചക്കറി ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്കും ഗുണമായി തീരുകയുള്ളു. ‘വിളവെടുത്ത് കാത്തിരുന്നിട്ടും ഒരെണ്ണം പോലും വാങ്ങാൻ ആരും വന്നില്ല..’ സുനിൽ പരിതപിക്കുന്നു. ആരെങ്കിലും ആവശ്യക്കാർ കടന്നുവരുമെന്ന പ്രതീക്ഷയിലാണ് സുനിലിപ്പോഴും.
താൽപര്യമുള്ളവർക്ക് സുനിലിനെ നേരിട്ട് ബന്ധപ്പെടാം. സുനലിെൻറ നമ്പർ: 9249333743
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.