കാര്‍ഷിക വിത്തുകള്‍ കൊണ്ട് ഗാന്ധിജിയുടെ ചിത്രവുമായി ഡാവിഞ്ചി സുരേഷ്
text_fieldsകാര്‍ഷിക വിത്തുകള്‍ കൊണ്ട് ഗാന്ധിജിയുടെ മനോഹരമായ ചിത്രമൊരുക്കി ഡാവിഞ്ചി സുരേഷ്. പത്തൊമ്പത് തരം കാര്‍ഷിക വിത്തുകള്‍ ഉപയോഗിച്ചുള്ള മഹാത്മാ ഗാന്ധിയുടെ ചിത്രം ആറടി വലുപ്പമുള്ള വട്ട മേശയ്ക്ക് മുകളില്‍ മൂന്നു മണിക്കൂര്‍ കൊണ്ടാണ് ഡാവിഞ്ചി സുരേഷ് നിര്‍മിച്ചത്.
കൂട്ട് എന്ന പേരിലുള്ള കൊടുങ്ങല്ലൂര്‍ എറിയാട് കെ.വി.എച്ച്.എസ്സ്.എസ്സിലെ പൂര്‍വ്വ വിദ്യാര്‍ഥികളുടെ വാട്സാപ്പു കൂട്ടായ്മ കര്‍ഷക സുഹൃത്തുക്കള്‍ക്ക് ഗാന്ധി ജയന്തി ദിവസം വിതരണം ചെയ്യാനായി വാങ്ങിയ വിത്തുകൾ കൊണ്ടാണ് ചിത്രമൊരുക്കിയത്. ചെറുപയര്‍ , മല്ലി , കടുക് , മുളക് , പയര്‍ , ചോളം , മത്തങ്ങ , പടവലങ്ങ , ഉഴുന്ന് , വെള്ളരി, വാളരി പയര്‍ , ഉലുവ , വഴുതനങ്ങ , ചീര , ജാക്‍ബീന്‍ , കുംബളം , വെണ്ടക്ക , പാവക്ക , ചുരക്ക എന്നീ വിത്തുകള്‍ ആണ് ചിത്രം ചെയ്യാനായി ഉപയോഗിച്ചത്.
മണ്ണുത്തിയിലെ കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നിന്നും കാര്‍ഷിക സാങ്കേതിക വിജ്ഞാന കേന്ദ്രത്തില്‍ നിന്നുമായി വാങ്ങിയ നല്ലയിനം വിത്തുകള്‍ കൊണ്ടാണ് സുരേഷ് ഈ ചിത്രം കൂട്ടുകാര്‍ക്കായി പൂര്‍ത്തിയാക്കിയത്. വിവിധ മാധ്യമങ്ങള്‍ ഉപയോഗിച്ച് ചെയ്തു കൊണ്ടിരിക്കുന്ന നൂറിലേയ്ക്കുള്ള യാത്രയിലെ അറുപത്തിയാറാമത്തെ മാധ്യമമാണ് വിത്തുകള്‍. കൂട്ടിന് വേണ്ടി സുരേഷിന്‍റെ വീട്ടില്‍ വെച്ചാണ് ചിത്രം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.