അഴുകല്‍ രോഗം വ്യാപിക്കുന്നു; പൊറുതിമുട്ടി ഏലം കര്‍ഷകര്‍
text_fieldsനെടുങ്കണ്ടം: ഹൈറേഞ്ചിലെ ഏലത്തോട്ടങ്ങളില്‍ അഴുകല്‍ ബാധമൂലം ഹെക്ടറുകണക്കിന് ഏലകൃഷി നശിക്കുന്നു. അഴുകലും തട്ട മറിയലുമാണ് ഏലകൃഷിയെ പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. മൂന്നുമാസമായി ഹൈറേഞ്ചില്‍ ഒറ്റപ്പെട്ടു പെയ്യുന്ന കനത്ത മഴയില്‍ വ്യാപക കൃഷിനാശമാണ് ഉണ്ടായത്. അതില്‍ ഏറ്റവും കൂടുതല്‍ നാശം നേരിട്ടത് ഏലകൃഷിക്കാണ്.
അഴുകല്‍ രോഗം വ്യാപകമായി പടര്‍ന്നുപിടിക്കുകയാണ്. ഇതിന് കൃത്യമായ പ്രതിവിധി കണ്ടെത്താന്‍ കൃഷി വകുപ്പിനും കഴിയുന്നില്ല. ചെടികള്‍ പൂര്‍ണമായും കര്‍ഷകര്‍ വെട്ടിനശിപ്പിക്കുകയാണിപ്പോള്. ഏക്കറുകണക്കിന് കൃഷിയാണ് ഇത്തരത്തില്‍ മേഖലയില്‍ വെട്ടിനശിപ്പിക്കുന്നത്. ഇത് വരുംവര്‍ഷങ്ങളില്‍ വിളവെടുപ്പിെനയും കര്ഷകവരുമാനത്തെയും ബാധിക്കും. വിളവുള്ളപ്പോള്‍ വിലയില്ല, വിലയുള്ളപ്പോള്‍ വിളനാശവും എന്നതാണ് കുറെ വര്‍ഷങ്ങളായി ഏലം കര്‍ഷകര്‍ നേരിടുന്ന ദുരിതം. കാലാവസ്ഥവ്യതിയാനം ഹൈറേഞ്ചിലെ ഏലം കര്‍ഷകരെ ഏറെ പ്രതിസന്ധിയിലാക്കിയതിന് പുറമെയാണ് ഇപ്പോഴത്തെ അഴുകല്‍.
അതിശൈത്യവും കടുത്ത വെയിലും കാലം തെറ്റിയ മഴയും വില്ലനാവുകയാണ്. ദക്ഷിണേന്ത്യയില്‍ ഏറ്റവുമധികം ഏലക്ക ഉല്പാദിപ്പിക്കുന്ന ഉടുമ്പന്‍ചോല താലൂക്കിലാണ് അഴുകല്‍രോഗം വ്യാപിക്കുന്നത്. ഏറ്റവുമധികം ഏലച്ചെടി ഉണങ്ങി നശിച്ചതും ഇവിെടതന്നെയാണ്. കഴിഞ്ഞ പ്രളയത്തില്‍ വന്‍ നാശം നേരിട്ട തോട്ടങ്ങളില്‍ അഴുകല്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.