Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightപശുക്കൾ ചൊറിപിടിച്ച്...

പശുക്കൾ ചൊറിപിടിച്ച് ചാവുന്നു; പാൽ ഉൽപാദനത്തിൽ വൻ ഇടിവ്

text_fields
bookmark_border
Diseases of cows
cancel

മംഗളൂരു: ഗോസുരക്ഷ നിയമമുള്ള കർണാടകയിൽ കാലികൾ കൂട്ടത്തോടെ ചൊറിപിടിച്ച് ചാവുന്നു. ഈച്ചകളും കൊതുകുകളും രോഗം പരത്തുമ്പോൾ നിവാരണ, പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുന്നതിൽ സർക്കാർ സംവിധാനങ്ങൾ പരാജയമാണെന്നാണ് ആക്ഷേപം. സംസ്ഥാനത്തെ ക്ഷീരോൽപാദനം പ്രതിദിനം ശരാശരി 10 ലക്ഷം ലിറ്റർ കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ കൊടും വരൾച്ചക്കാലത്ത് പോലും സംഭവിക്കാത്ത ഇടിവാണിത്. രോഗബാധിത പശുക്കളുടെ പാൽ സ്വീകരിക്കുന്നതിൽ അറബ് രാജ്യങ്ങളുടെ വൈമുഖ്യം ക്ഷീര കയറ്റുമതിയിലും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

കർണാടക മിൽക്ക് ഫെഡറേഷന്റെ (കെ.എം.എഫ്) കണക്കുകൾ പ്രകാരം കഴിഞ്ഞ ജൂലൈ മുതൽ പാലുൽപാദനം ദിവസം ശരാശരി 10 ലക്ഷം ലിറ്റർ കുറഞ്ഞു. വരും ദിനങ്ങളിൽ ഇനിയും കുറയുമെന്നാണ് സൂചന. സംസ്ഥാനത്തെ 26 ലക്ഷം ക്ഷീരകർഷകർ 75.6 ലക്ഷം ലിറ്റർ പാലാണ് ഫെഡറേഷനിൽ സംഭരിക്കുന്നത്. 2021-22ൽ ഇതേ കാലത്ത് 84.5 ലക്ഷം ലിറ്റർ ആയിരുന്നു പ്രതിദിന ക്ഷീര സംഭരണം.

നെയ്യ്, വെണ്ണ തുടങ്ങിയ ഉപോല്പന്നങ്ങളുടെ വിലയിലുണ്ടായ വർധന ഉപഭോക്താക്കളെ ബാധിക്കുന്നു.16 യൂനിയനുകളും പാൽപ്പൊടി ഉല്പാദനം കുറക്കാൻ നിർബന്ധിതരായി. ക്ഷീരഭാഗ്യ പദ്ധതിയിൽ ഗവ. സ്കൂൾ വിദ്യാർഥികൾക്കുള്ള പാൽപ്പൊടി വിതരണം വെട്ടിക്കുറച്ചതാണ് ഇതിന്റെ പാർശ്വഫലം. പ്രതിദിന ഉത്പാദനം 70,000 ലിറ്റർ കുറഞ്ഞതായി ഒന്നാം നിരയിലെ തുമകൂരു മിൽക്ക് യൂനിയൻ മാനേജിങ് ഡയറക്ടർ ബി.പി. സുരേഷ് പറഞ്ഞു.

അറബ് രാജ്യങ്ങളിലേക്ക് പാലും പാൽ ഉൽപന്നങ്ങളും കയറ്റി അയക്കുന്നതിലൂടെ വലിയ നേട്ടമാണ് ഫെഡറേഷൻ ലക്ഷ്യമിടുന്നത്. കയറ്റുമതിയിൽ മുൻനിരക്കാരായ ഹുൻസൂർ യൂനിയനിൽ കഴിഞ്ഞയാഴ്ച അറബ് സംഘം സന്ദർശനം നടത്തിയതായി മാനേജിങ് ഡയറക്ടർ ഗോപയ്യ പറഞ്ഞു. രോഗ സാഹചര്യത്തിൽ ഗുണനിലവാരം സംബന്ധിച്ച അവരുടെ സംശയങ്ങൾ തീരേണ്ടതുണ്ട്. കയറ്റുമതി സാധ്യമായാൽ അറബ് രാജ്യങ്ങളിൽ നിന്ന് പ്രതിവർഷം 500 കോടി രൂപയുടെ റവന്യൂ വരുമാനമാണ് ഫെഡറേഷൻ പ്രതീക്ഷിക്കുന്നത്.

ഒറ്റ ദിവസം മുന്നൂറോളം കാലികൾ ചാവുന്ന അവസ്ഥയിൽ സങ്കീർണമാണ് കർണാടകയിൽ രോഗമെന്ന് മൃഗസംരക്ഷണ വകുപ്പ് ദക്ഷിണ കന്നട ഉപഡയറക്ടർ ഡോ. എൻ. അരുൺകുമാർ ഷെട്ടി പറഞ്ഞു. കാലികളുടെ ചർമത്തിൽ മുഴയുണ്ടായി അത് വ്രണമായി മാറുകയാണ് ചെയ്യുന്നത്. കാൽ ലക്ഷം കാലികൾ, ഏറെയും പശുക്കൾ ഇതിനകം ചത്തു. രോഗബാധിത ജന്തുക്കളുടെ ആന്തരാവയങ്ങളെ ബാധിക്കുകയും പോഷണം നശിച്ച് ചാവുകയുമാണ് ചെയ്യുന്നത്. മനുഷ്യരിലേക്ക് പകരില്ല. ഈച്ചയും കൊതുകുമാണ് രോഗം പരത്തുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Milk ProductionCow Die
News Summary - Diseases of cows; Daily Huge reduction in milk production
Next Story