ജില്ലതല ക്ഷീരസംഗമം: കിസാൻ റെയിൽ പദ്ധതി ഉടനെന്ന് മന്ത്രി ചിഞ്ചു റാണി
text_fieldsചേർത്തല: പശുക്കൾക്കുള്ള വൈക്കോൽ ഇതര സംസ്ഥാനങ്ങളിൽനിന്ന് കൊണ്ടുവരുന്ന ''കിസാൻ റെയിൽ പദ്ധതി'' ഉടൻ തുടങ്ങുമെന്ന് ക്ഷീര വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി. ക്ഷീരവികസന വകുപ്പ് ജില്ലയിലെ ക്ഷീരസംഘങ്ങളും ത്രിതല പഞ്ചായത്തുകളുടെയും സഹകരണത്തില്‍ നടത്തിയ ജില്ലതല ക്ഷീരസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് വൈക്കോൽ ട്രെയിൻ മാർഗം കൊണ്ടുവരാൻ കേരള ഫീഡ്സിന് അനുമതി നൽകിയിട്ടുണ്ട്. അടുത്ത മാസം പകുതിയോടെ വൈക്കോൽ എത്തിയാൽ ന്യായമായ വിലയിൽ കർഷകർക്ക് ലഭ്യമാക്കും. ഇതിനായി പാലക്കാട് ഉൾപ്പെടെയുള്ള ജില്ലകളിൽ ഗോഡൗൺ ഒരുക്കും. പുൽകൃഷി വ്യാപിപ്പിക്കാനായി ഒരേക്കറിന് 16000 രൂപ വരെ സബ്സിഡി നൽകും. എല്ലാ പഞ്ചായത്തുകളിലും വെറ്ററിനറി ഡോക്ടറുടെ സേവനം ലഭ്യമാക്കും. സംസ്ഥാനത്ത് 25 വെറ്ററിനറി ആംബുലൻസ് ഇറക്കാനുള്ള നടപടി പൂർത്തിയായിട്ടുണ്ട്. കൂടാതെ എല്ലാ ജില്ലകളിലും ടെലി വെറ്ററിനറി സംവിധാനമൊരുക്കുമെന്നും മന്ത്രി പറഞ്ഞു. ഗുണനിലവാരമുള്ള പാല്‍അളന്ന ക്ഷീരസംഘത്തിനുള്ള അവാര്‍ഡ് കൃഷിമന്ത്രി പി. പ്രസാദ് വിതരണം ചെയ്തു.
പി.പി. ചിത്തരഞ്ചൻ എം എൽ.എ. അധ്യക്ഷത വഹിച്ചു. ദലീമാ ജോജോ എം.എൽ.എ ക്ഷീര വകുപ്പ് ഡയറക്ടർ വി.പി സുരേഷ് കുമാർ, ആലപ്പുഴ ഡെപ്യൂട്ടി ഡയറക്ടർ ട്രീസാ തോമസ്, ചെയർമാൻ വി.പി. ഉണ്ണികൃഷ്ണൻ, നഗരസഭ ചെയർപേഴ്സൻ ഷേർളി ഭാർഗവൻ, വൈസ് ചെയർമാൻ ടി.എസ്. അജയകുമാർ, തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ചു സുരേഷ്, വൈസ് പ്രസിഡന്റ് പ്രവീൺ ജി. പണിക്കർ, ആർ. രശ്മി, കെ. സന്തോഷ് എന്നിവർ പ്രസംഗിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.