കോവിഡ് പ്രതിസന്ധി മറികടക്കാൻ വൈവിധ്യവൽക്കരണം അത്യാവശ്യം: ഡോ: അലൻ തോമസ്
text_fieldsകൽപ്പറ്റ: കാർഷിക മേഖലയിൽ സൃഷ്ടിക്കപ്പെട്ട കോവിഡ് പ്രതിസന്ധി മറികടക്കാൻ വൈവിധ്യവൽക്കരണം അത്യാവശ്യമായി വന്നിരിക്കുകയാണന്ന് കേരള കാർഷിക സർവകലാശാല അമ്പലവയൽ മേഖലാ ഗവേഷണ കേന്ദ്രം മേധാവി ഡോ. അലൻ തോമസ് പറഞ്ഞു. നബാർഡിന് കീഴിൽ പ്രവർത്തിക്കുന്ന വേവിൻ പ്രൊഡ്യൂസർ കമ്പനിയുടെ വാർഷിക അവലോകന (വെർച്ച്വൽ ) യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒറ്റ വിള കേന്ദ്രീകൃത കൃഷി ഇക്കാലത്ത് വലിയ പ്രതിസന്ധിയിലാണന്നും ബഹുവിധ വിളകളുടെ കൃഷിയും സംസ്കരണവും മൂല്യവർധിത ഉൽപ്പന്ന നിർമ്മാണവും കർഷകർക്ക് കൂടുതൽ വരുമാനം നേടികൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കാർഷിക മേഖലയിൽ ഉദാരവ്യവസ്ഥകളിൽ വായ്പകൾ ലഭ്യമാണന്ന് ലീഡ് ബാങ്ക് മാനേജർ വിനോദ് കുമാർ പറഞ്ഞു.
കാർഷിക മേഖലയിൽ ഉടലെടുത്ത പ്രതിസന്ധികൾ മറികടക്കാൻ കാർഷികോൽപ്പാദക കമ്പനികൾക്ക് മുഖ്യ പങ്ക് വഹിക്കാൻ കഴിയുമെന്ന് ചർച്ചയിൽ പങ്കെടുത്തവർ പറഞ്ഞു. നബാർഡ് വയനാട് ഡി.ഡി.എം. വി. ജിഷ അധ്യക്ഷത വഹിച്ചു. കോഫി ബോർഡ് സീനിയർ ലെയ്സൺ ഓഫീസർ കെ. ശുഭ , നബാർഡ് റീജിയണൽ ഓഫീസ് പ്രതിനിധി മിനു അൻവർ , വി.ഗോപിക, വേവിൻ ഡയറക്ടർമാരായ സി.വി.ഷിബു, സൻമതി രാജ് , പി.വി. ബെഹനാൻ എന്നിവർ സംസാരിച്ചു. വേവിൻ സി.ഇ.ഒ. ജിനു തോമസ് സ്വാഗതവും ചെയർമാൻ എം.കെ. ദേവസ്യ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.