കൃഷി ചെയ്യൂ, സമ്മാനം നേടൂ! വേറിട്ട പദ്ധതിയുമായി പഞ്ചായത്തംഗം
text_fieldsകാസർകോട്: കൃഷി പ്രോത്സഹാിപ്പിക്കാൻ വേറിട്ട പദ്ധതിയുമായി പഞ്ചായത്തംഗം. ഹരിത കേരളം മിഷെൻറ സുജലം സുഫലം ഉപമിഷെൻറ ഭാഗമായി നടത്തുന്ന ഹരിതസമൃദ്ധി വാർഡ് എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായി പനത്തടി പഞ്ചായത്തിലെ 10ാം വാർഡ് അംഗം കെ.ജെ. ജെയിംസാണ് വേറിട്ട ഒരു മാതൃക നടപ്പാക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുക.
ഒന്നാംഘട്ടത്തിൽ വാർഡിലെ എല്ലാ വീടുകളിലും പച്ചക്കറിത്തൈകൾ നൽകും. രണ്ടാം ഘട്ടത്തിൽ മഞ്ഞൾ, ഇഞ്ചി, ചേന തുടങ്ങിയവയും മൂന്നാംഘട്ടത്തിൽ വീണ്ടും പച്ചക്കറിത്തൈകളും നൽകും. ഒരു വർഷം നീണ്ടു നിൽക്കുന്ന ഈ പ്രവർത്തനം കൃത്യമായി നിരീക്ഷിച്ച് ഏറ്റവും നന്നായി പരിപാലിക്കുന്ന വ്യക്തിക്ക് 10,000 രൂപയും രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്ന വ്യക്തികൾക്ക് 5000, 3000 രൂപ എന്നിങ്ങനെയും യഥാക്രമം നൽകും.
വാർഡ് അംഗം അടങ്ങുന്ന നിരീക്ഷണ സമിതി നേരിട്ട് വീടുകളിൽ ചെന്ന് വിലയിരുത്തുന്നതോടൊപ്പം മൊബൈൽ ആപ്ലിക്കേഷൻ വഴി ആഴ്ചതോറും അപ്ലോഡ് ചെയ്യുന്ന ഫോട്ടോകൾെവച്ചും വിലയിരുത്തപ്പെടും.
പദ്ധതിയുടെ ഉദ്ഘാടനം10ാം വാർഡിൽ നടന്ന ഗ്രാമസഭയിൽ പച്ചക്കറിൈത്തകൾ സൗജന്യമായി നൽകി പഞ്ചായത്ത് പ്രസിഡൻറ് പ്രസന്ന പ്രസാദ് നിർവഹിച്ചു. വെണ്ട, വഴുതന, പയർ, മുളക്, തക്കാളി, വെള്ളരി, പാവൽ എന്നിവയാണ് വിതരണംചെയ്തത്. സ്പോൺസർമാരെ കണ്ടെത്തി തൈകൾ സൗജന്യമായാണ് മുഴുവൻ കുടുംബത്തിനും വിതരണം നടത്തിയത്.
ഹരിതകേരളം മിഷൻ ജില്ല കോഓഡിനേറ്റർ എം.പി സുബ്രഹ്മണ്യൻ മുഖ്യാതിഥിയായി. പി.എം. കുര്യാക്കോസ്, രാധാകൃഷ്ണ ഗൗഡ, കെ.കെ. വേണുഗോപാൽ, രാധ സുകുമാരൻ, എൻ. വിൻസൻറ്, പ്രീതി, ജോർജ് വർഗീസ്, ഷാനിദ്, രതീഷ്, സുമ, അശോകൻ, പ്രദീപ് കുമാർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.