കൃഷിയിട പരീക്ഷണം വൻ വിജയം; നെല്ല് വിളവെടുത്തു
text_fieldsകാഞ്ഞങ്ങാട്: കർഷകരുടെ സർവകലാശാലയായ കർഷക വിദ്യാപീഠം പൂസ ബസ്മതി സുഗന്ധ നെല്ലിനത്തിൽ നടത്തിയ കൃഷിയിട പരീക്ഷണം വൻ വിജയം. വിദ്യാപീഠത്തിന്റെ പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ ആസ്ഥാനത്ത് പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ചെയ്ത നെല്ലിന്റെ വിളവെടുപ്പ്, ആദ്യകാല നെൽകർഷക ലീല നിർവഹിച്ചു. ഹോസ്ദുർഗ് സർവിസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് ഇ.കെ.കെ. പടന്നക്കാട്, കർഷകൻ അബ്ദുൽ റഹിമാൻ, കർഷക വിദ്യാപീഠം ഡയറക്ടർ അബ്ദുല്ല ഇടക്കാവ് എന്നിവർ സംബന്ധിച്ചു.
നല്ല വിളവാണ് ലഭിച്ചത്. ന്യൂഡൽഹിയിലെ ഐ.എ.ആർ.ഐ -ഇന്ത്യൻ അഗ്രികൾചറൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ വികസിപ്പിച്ചെടുത്ത ഹ്രസ്വകാല സുഗന്ധ നെല്ലിനമാണ് പൂസ ബസ്മതി 1509. ശരാശരി 120 ദിവസം കൊണ്ട് വിത്ത് പാകമാകും. 1509 ബസ്മമതി അരിയുടെ നീളം അൽപം കൂടുതലായതിനാൽ പ്രീമിയം ബസ്മതി റൈസിന്റെ രാജ്ഞി എന്നാണ് സാധാരണയായി അറിയപ്പെടുന്നത്. പരീക്ഷണം വിജയമായത്തിന്റെ അടിസ്ഥാനത്തിൽ രണ്ടാംവിളയായി കൂടുതൽ സ്ഥലത്തേക്ക് വ്യാപിപ്പിക്കാനാണ് കർഷക വിദ്യാപീഠത്തിന്റെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.