പച്ചമുളക് കൃഷിയിൽനിന്ന് വരുമാനം കണ്ടെത്തി കർഷകൻ
text_fieldsപുൽപള്ളി: ഒരേക്കറോളം സ്ഥലത്ത് പച്ചമുളക് കൃഷി ചെയ്ത് മികച്ച വരുമാനം നേടുകയാണ് പുൽപള്ളി ഷെഡ് ചെറുതോട്ടിൽ വർഗീസ്. ഒരു വർഷം മുമ്പ് വറ്റൽ മുളക് കൃഷിയിൽ സജീവമായ വർഗീസ് ഉൽപാദിപ്പിക്കുന്ന മുളക് കൊണ്ട് കൊണ്ടാട്ടവും തയാറാക്കി വിറ്റ് വരുമാനം കണ്ടെത്തുന്നുണ്ട്. കീടനാശിനികൾ ഒന്നുമില്ലാതെ ജൈവ രീതിയിൽ തന്നെയാണ് കൃഷി. അതുകൊണ്ടുതന്നെ പച്ച മുളകിനും കൊണ്ടാട്ടത്തിനുമെല്ലാം ദൂരെ സ്ഥലങ്ങളിൽ നിന്നുവരെ ആവശ്യക്കാരുണ്ട്.
വീടിനോട് ചേർന്ന കൃഷിയിടത്തിലാണ് മുളക് തോട്ടം. കുരുമുളകും മറ്റ് കൃഷികളുമെല്ലാം രോഗ കീടബാധകൾ മൂലം നശിച്ചപ്പോൾ സ്ഥലം വെറുതെ കിടക്കേണ്ടെന്ന് കരുതിയാണ് പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ആരംഭിച്ചത്. വിൽപന വർധിച്ചതോടെ കൃഷിയുടെ അളവും കൂടി. നട്ട് മൂന്നാം മാസം മുതൽ വിളവ് ലഭിക്കുന്നു. ഒരു ചെടിയിൽ നിന്ന് മൂന്ന് കിലോഗ്രാം മുളക് വരെ പറിക്കാം. ഒരു സെൻറിൽ നൂറ് ചെടികൾ വരെ നട്ടിട്ടുണ്ട്. അധികം പരിപാലനം ഒന്നും വേണ്ടാത്തതിനാൽ ചെലവും കുറവാണ്. ഒരിക്കൽ നട്ടാൽ അഞ്ച് മാസം വരെ ഒരു ചെടിയിൽ നിന്നും വിളവെടുക്കാനും കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.