കൃഷി തപസ്യയാക്കി കോയക്കുട്ടി
text_fieldsനരിക്കുനി: കൃഷി തപസ്യയാക്കി ഒരു ജീവിതം. പാലോളിത്താഴത്തെ പുല്ലിൽ പുറായിൽ കോയക്കുട്ടിയാണ് കാർഷിക വൃത്തിയുടെ കാവലാളായി മാറുന്നത്. പാടത്തും പറമ്പിലുമായി ജൈവകൃഷി നടത്തുന്ന കോയക്കുട്ടിക്ക് കൃഷിഭവന്റെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. കർഷക കുടുംബത്തിലാണ് ജനനം. ചെറുപ്പത്തിലേ കൃഷിയോട് താൽപര്യമായിരുന്നു. ബാല്യത്തിൽ കേട്ട നാട്ടിപ്പാട്ടും കന്നുപൂട്ടും കോയക്കുട്ടിയുടെ മനസ്സിൽ ഇപ്പോഴുമുണ്ട്. സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞതോടെ കാർഷികവൃത്തിയിലേക്കിറങ്ങി. ഒരു ഏക്കറിലധികം സ്ഥലത്താണ് കൃഷി. വയലിൽ വിവിധ ഇനത്തിൽപ്പെട്ട വാഴകളും പറമ്പിൽ ഇടവിളകൃഷിയായി ചേമ്പ്, ചേന, ഇഞ്ചി, മഞ്ഞൾ മുതലായവയും കൃഷി ചെയ്യുന്നു. കപ്പ കൃഷിയുമുണ്ട്. സ്വന്തമായുള്ള സ്ഥലത്തിനു പുറമെ പാട്ടത്തിനെടുത്ത സ്ഥലത്തും കൃഷിയുണ്ട്. കാലവർഷം ഇത്തവണത്തെ വിളവിനെ കാര്യമായി ബാധിച്ചുവെന്നും കോയക്കുട്ടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.