പട്ടുശ്ശേരി ഡാം പുനര്‍നിർമാണം കാത്ത് കര്‍ഷകര്‍
text_fieldsനിർമാണം പുരോഗമിക്കുന്ന കാന്തല്ലൂര്‍ പട്ടുശ്ശേരി ഡാം
മറയൂര്‍: പട്ടുശ്ശേരി ഡാമിെൻറ പുനര്‍നിർമാണവും കാത്ത് ശീതകാല പഴം-പച്ചക്കറി കേന്ദ്രമായ കാന്തല്ലൂര്‍. ആറ് പതിറ്റാണ്ടിലധികമായി ജലസേചനത്തിന് കര്‍ഷകര്‍ പട്ടുശ്ശേരി ഡാമിനെയാണ് ആശ്രയിച്ചിരുന്നത്.
2014ലാണ് ശേഷി വർധിപ്പിച്ച് പ്രദേശത്തെ കാര്‍ഷികമേഖലക്കും വിനോദസഞ്ചാരമേഖലക്കും കരുത്ത് പകരാൻ ഡാം പൊളിച്ച് നിർമാണം ആരംഭിച്ചത്. മൂന്നുവര്‍ഷംകൊണ്ട്
പൂര്‍ത്തീകരിക്കുമെന്ന് അറിയിച്ചിരുന്നതെങ്കിലും സങ്കേതിക കാരണങ്ങളാല്‍ നിർമാണം നീളുകയായിരുന്നു. തടസ്സങ്ങളെല്ലാം മാറ്റി 2019 സെപ്റ്റംബറില്‍ നിർമാണം പുനരാരംഭിച്ചു. നിർമാണം പൂര്‍ത്തീകരിക്കുന്നതോടെ കാന്തല്ലൂര്‍, ആടിവയല്‍, കീഴാന്തൂര്‍, മാശിവയല്‍, കാരയൂര്‍, പയസ്നഗര്‍ തുടങ്ങിയ പ്രദേശത്തെ ഹെക്ടറുകണക്കിന് കൃഷിയിടങ്ങള്‍ക്ക് ജലസേചന സൗകര്യമാകും.
കാന്തല്ലൂരില്‍ പട്ടുശ്ശേരി ഡാമിെൻറ പുനർനിർമാണം വിനോദസഞ്ചാര മേഖലക്കും കരുത്തുപകരും. കാര്‍ഷികമേഖലയെ മാത്രം ആശ്രയിക്കുന്ന ഇവിടെ വിനോദസഞ്ചാരികളുടെ വരവ് വർധിക്കുന്നതോടെ കൂടുതല്‍ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.