കർഷകർക്ക് കൃഷിനാശം ഓൺലൈനിലൂടെ അറിയിച്ച് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം
text_fieldsതിരുവനന്തപുരം: ടൗട്ടെ ചുഴലിക്കാറ്റ് രാജ്യത്ത് കനത്ത നാശം വിതച്ചിരിക്കുകയാണ്. കേരള തീരത്ത് ടൗട്ടെ ചുഴലിക്കാറ്റിെൻറ സ്വാധീനം 17 വരെ തുടരുമെന്നതിനാൽ, അതിതീവ്രമായ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇൗ സാഹചര്യത്തിൽ കനത്ത മഴയിലും കാറ്റിലും ഉണ്ടായ കൃഷിനാശം കർഷകർക്ക് ഓൺലൈൻ സംവിധാനത്തിലൂടെ കൃഷിഭവൻ അധികൃതരെ അറിയിക്കാനും നഷ്ടപരിഹാരത്തിന് അപേക്ഷിക്കാനുമുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
കർഷകെൻറ പേര്, വീട്ടു പേര്, വാർഡ്, കൃഷിഭൂമിയുടെ ആകെ വിസ്തൃതി, കൃഷിനാശം ഉണ്ടായ വിളകളുടെ പേര്, എണ്ണം/വിസ്തൃതി എന്നീ വിവരങ്ങൾക്ക് ഒപ്പം നാശനഷ്ടങ്ങളുടെ ചിത്രങ്ങളും (കൃഷിയിടത്തിൽ കർഷകൻ നിൽക്കുന്ന ചിത്രങ്ങൾ ഉൾപ്പടെ) എടുത്ത് നിങ്ങളുടെ കൃഷി ഓഫീസറുടെ വാട്ട്സാപ്പ് നമ്പറിലേക്ക് അയച്ചു കൊടുക്കുക.
കൃഷിനാശം ഉണ്ടായതിനുള്ള നഷ്ടപരിഹാരം ലഭിക്കുന്നതിനായി കർഷകർ ആദ്യമായി AIMS പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ഇതിനായി https://www.aims.kerala.gov.in/home - എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾക്കായി താഴെ പറയുന്ന ലിങ്ക് ഓൺലൈനിൽ വീക്ഷിക്കാവുന്നതാണ്.
വിളകൾ ഇൻഷുർ ചെയ്തിട്ടുള്ള കർഷകർ 15 ദിവസത്തിനകം AIMS പോർട്ടലിൽ വിവരങ്ങൾ രജിസ്റ്റർ ചെയ്യേണ്ടതാണ് . മറ്റു കർഷകർ 10 ദിവസത്തിനുള്ളിൽ ഇതേ വെബ് പോർട്ടലിൽ അപേക്ഷിക്കേണ്ടതാണ്.
ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ കർഷകർ പരമാവധി ഈ ഓൺലൈൻ സംവിധാനം പ്രയോജനപ്പെടുത്തി ഓഫീസ് സന്ദർശനം ഒഴിവാക്കേണ്ടതാണ് . കാർഷിക സംബന്ധമായ എന്ത് സംശയ നിവാരണത്തിനും കൃഷി ഓഫീസറുടെ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.