കര്‍ഷകദിനം: ഒരു ലക്ഷം ഇടങ്ങളില്‍ കൃഷി തുടങ്ങും
text_fieldsതിരുവനന്തപുരം: ചിങ്ങം ഒന്ന് കര്‍ഷകദിനാഘോഷവുമായി ബന്ധപ്പെട്ട് ഒരു ലക്ഷം കൃഷിയിടങ്ങളില്‍ വിവിധ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് മന്ത്രി പി. പ്രസാദ്. ഇതിന്റെ ഭാഗമായി ഒരു ലക്ഷം പ്രാദേശികതല ഉദ്ഘാടനങ്ങളും നടക്കും. കാലാവസ്ഥയും ഓരോ പ്രദേശത്തിന്റെ സാധ്യതകളെയും കണക്കിലെടുത്ത് അതത് സ്ഥലങ്ങളിലുള്ള പ്രാദേശികമായ കൃഷി തെരഞ്ഞെടുക്കാം.
മികച്ച രീതിയില്‍ കര്‍ഷക ദിനാഘോഷം സംഘടിപ്പിക്കുന്ന കൃഷി ഭവനുകളെ ബ്ലോക്ക് തലത്തില്‍ തെരഞ്ഞെടുക്കും. സംസ്ഥാന കര്‍ഷക ദിനാഘോഷവും അവാര്‍ഡ് വിതരണവും ഒരു ലക്ഷം കാര്‍ഷിക പ്രവര്‍ത്തനങ്ങളുടെ പ്രഖ്യാപനവും 17ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.