ഇന്ന് കർഷക ദിനം: പുതുതലമുറക്ക് കൃഷിയറിവ് പകർന്ന് ബാലേട്ടൻ
text_fieldsആയഞ്ചേരി (കോഴിക്കോട്): ആറു പതിറ്റാണ്ട് കൃഷിയിൽ വ്യാപൃതനായി നാട്ടുകാർക്ക് മാതൃകയായി ബാലേട്ടൻ. വള്ളിയാട് മീത്തലെ കുയ്യാലിൽ ബാലന് കാർഷിക ജോലിയിൽ പ്രായാധിക്യം തടസ്സമാകുന്നില്ല. കോവിഡ് കാലത്തെ അടച്ചുപൂട്ടലിൽ വീടകങ്ങളിൽ മാനസിക സംഘർഷമനുഭവിക്കുന്ന വിദ്യാർഥികൾക്ക് എഴുപത്തിനാലാം വയസ്സിലും കൃഷിപാഠം പകർന്നുനൽകുകയാണ് ബാലേട്ടൻ.
പ്രദേശത്തെ വിദ്യാർഥികളെ സംഘടിപ്പിച്ച് കൃഷിരീതിയുടെ നൂതന അറിവുകൾ പങ്കുവെക്കുന്നതോടൊപ്പം പ്രായോഗിക കൃഷിരീതിയും പരിശീലിപ്പിക്കുന്നു. ബാലേട്ടെൻറയും പഴയ തലമുറയിലെ കർഷകരായ മലയിൽ അമ്മദിെൻറയും വടക്കയിൽ പോക്കർ ഹാജിയുടെയും നേതൃത്വത്തിൽ അടുവാട്ടിൽ അഹ്മദ് മസ്ജിദ് പരിസരത്ത് തണ്ണിമത്തനടക്കം വിവിധതരം കൃഷിരീതികൾ പരീക്ഷിച്ച് വിളവെടുത്ത് മാതൃക കാണിച്ചിരുന്നു.
മണ്ണിനെ സ്നേഹിക്കാൻ ചെറുപ്രായത്തിലേ കുട്ടികളെ സജ്ജരാക്കുകയാണ് തെൻറ ദൗത്യമെന്ന് ബാലേട്ടൻ സാക്ഷ്യപ്പെടുത്തുന്നു. കാർഷിക സംസ്കാരം വളർത്തിയെടുക്കാൻ രൂപവത്കരിച്ച യുവ കർഷക കൂട്ടായ്മയായ ജബൽ ക്ലബ്ബിെൻറ കാർഷിക വിഭാഗം ക്യാപ്റ്റനാണ് ബാലേട്ടൻ.
ഏഴാം ക്ലാസുവരെ വിദ്യാഭ്യാസം നേടിയ ഇദ്ദേഹം നല്ല വായനക്കാരൻ കൂടിയാണ്. പല സ്ഥലങ്ങളിലായി വാഴയും മറ്റ് ഇടവിള കൃഷികളും ചെയ്യുന്നു. സ്വന്തം പുരയിടത്തിലെ കൃഷിക്കു പുറമെ നാട്ടിലെ മറ്റു സ്ഥലങ്ങളിലും കൃഷിയിൽ നൂറുമേനി വിളയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.