കർഷക ദിനാചരണം; കരിദിനം, പ്രതിഷേധം
text_fieldsആലപ്പുഴ: പുതുവർഷത്തെ വരവേറ്റും കർഷകരെ ആദരിച്ചും കൃഷിയിറക്കിയും നാടെങ്ങും കർഷകദിനം ആചരിച്ചു. വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്തിൽ കർഷകദിനം ആഘോഷത്തോടെ വരവേറ്റു. തെരഞ്ഞെടുത്ത കുട്ടിക്കർഷകരടക്കം വിവിധ തലത്തിലുള്ളവരെ ആദരിച്ചു.
കോൺഗ്രസ് ജില്ല കമ്മിറ്റി നേതൃത്വത്തിൽ ജില്ലയിൽ കരിദിനം ആചരിച്ചു. കൃഷി ഓഫിസുകളിലും തദ്ദേശ സ്ഥാപനങ്ങളിലും നടന്ന ചടങ്ങിൽ കോൺഗ്രസ് ജനപ്രതിധികളും നേതാക്കളും കറുത്ത ബാഡ്ജ് ധരിച്ചാണ് പങ്കെടുത്തത്. കർഷകരെ ദ്രോഹിക്കുന്ന കേന്ദ്ര-സംസ്ഥാന നിലപാടുകളിൽ പ്രതിഷേധിച്ച് കർഷകർ കലക്ടറേറ്റിന് മുന്നിൽ പട്ടിണി സമരം നടത്തി.
ആലപ്പുഴ: നഗരസഭ കൃഷിഭവനുമായി ചേര്‍ന്ന് സംഘടിപ്പിച്ച കർഷക ദിനാചരണത്തിന്റെ ഉദ്ഘാടനവും കര്‍ഷകരെ ആദരിക്കലും എച്ച്. സലാം എം.എൽ.എ നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൻ കെ.കെ. ജയമ്മ അധ്യക്ഷത വഹിച്ചു. ഒരു ലക്ഷം കൃഷിയിടങ്ങൾ കണ്ടെത്തി കൃഷി ചെയ്യുന്നതിന്റെ ഭാഗമായി 52 വാർഡുകളിലും കൃഷിയിടങ്ങളില്‍ കൃഷി ആരംഭിച്ചു. വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ മുഖ്യപ്രഭാഷണം നടത്തി.
മികച്ച വനിത കർഷക: വലിയമരം ചിറയില്‍ വീട്ടില്‍ ഹമീലത്ത് ബീവി, ജൈവകര്ഷകന്: വാടയ്ക്കല്‍ വേലിയകത്ത് വി.കെ. പ്രവീണ്‍, സമ്മിശ്രകൃഷി പള്ളാത്തുരുത്തി ഇമാഭവന് വിദ്യാധരന്, നെല്കര്ഷകന് നെഹ്റുട്രോഫി വാര്‍ഡില്‍ പഞ്ഞിമരത്തില്‍ സത്യനേശന്, എസ്.സി, എസ്.ടി കര്‍ഷക: പള്ളാത്തുരുത്തി വാര്‍ഡില്‍ ഐശ്വര്യ നിവാസില്‍ നിര്‍മല കുമാരി, ക്ഷീരകര്ഷകന്: മുല്ലക്കല്‍ പള്ളിപ്പറമ്പില്‍ സെബാസ്റ്റ്യന്‍, കര്‍ഷക തൊഴിലാളി: തിരുമല പുതുവേല്‍ സുധാമണി, കുട്ടി കര്‍ഷക: പള്ളാത്തുരുത്തി ചെമ്പുകളം പാര്‍വതി എന്നിവരെ ആദരിച്ചു.
അമ്പലപ്പുഴ: ആലപ്പുഴ നഗരസഭ, പുന്നപ്ര തെക്ക് അമ്പലപ്പുഴ വടക്ക്, അമ്പലപ്പുഴ തെക്ക്, പുറക്കാട് പഞ്ചായത്തുകളിലെ കർഷകദിന പരിപാടികൾ എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൻ കെ.കെ. ജയമ്മ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീബ രാകേഷ്, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.ജി. സൈറസ്, എസ്.ഹാരിസ്, ശോഭാ ബാലൻ, എ.എസ്. സുദർശനൻ, നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ തുടങ്ങിയവർ പങ്കെടുത്തു.
ചേർത്തല: കർഷകദിനത്തിൽ കേരള പ്രദേശ് കർഷക കോൺഗ്രസ് ചേർത്തല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക ആദരം സംഘടിപ്പിച്ചു. ജില്ല പ്രസിഡൻറ് മാത്യു ചെറുപറമ്പൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡൻറ് കെ.പി. പ്രശാന്ത് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം കെ.ആർ. രാജേന്ദ്രപ്രസാദ്, ഡി.സി.സി സെക്രട്ടറിമാരായ സി.ഡി. ശങ്കർ, ആർ. ശശിധരൻ, സജി കുര്യാക്കോസ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരായ കെ.സി. ആന്റണി, ടി.എസ്. രഘുവരൻ, സേവാദൾ ജില്ല പ്രസിഡൻറ് കെ.എസ്. അഷ്റഫ്, കെ.എസ്.യു സംസ്ഥാന കമ്മിറ്റി അംഗം അരുണിമ, ജനശ്രീ ജില്ല സെക്രട്ടറി ഡോ. ബേബി കമലം, ബി. ഭാസി, ജോസ് കുമ്പയിൽ, എം ജോഷി സാജൻ ചെമ്പിത്തറ എന്നിവർ സംസാരിച്ചു.
വള്ളികുന്നം: പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കർഷകദിനാചാരണം എം.എസ്. അരുൺ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബിജി പ്രസാദ് അധ്യക്ഷത വഹിച്ചു. പയർവിത്ത് വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രജനിയും അംഗൻവാടികൾക്ക് പച്ചക്കറിത്തൈ ഉൾെപ്പടെയുള്ള മൺചട്ടികളുടെ വിതരണം ജില്ല പഞ്ചായത്ത് അംഗം നികേഷ് തമ്പിയും കൃഷിക്കൂട്ടങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. മോഹൻകുമാറും ഉദ്ഘാടനം ചെയ്തു.
കൃഷി അസി. ഡയറക്ടർ പി. രജനി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അഡ്വ. വിജയൻ, സുരേഷ് തോമസ് നൈനാൻ, കെ.വി. അഭിലാഷ് കുമാർ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ മിനി പ്രഭാകരൻ, റൈഹാനത്ത്, ജെ. രവീന്ദ്രനാഥ് തുടങ്ങിയവർ സംസാരിച്ചു.
ചാരുംമൂട്: മേഖലയിലെ ഗ്രാമ പഞ്ചായത്തുകളിൽ കർഷകദിനം ആചരിച്ചു. ഗ്രാമപഞ്ചായത്തുകളുടെയും കൃഷിഭവനുകളുടെയും ആഭിമുഖ്യത്തിലായിരുന്നു ചടങ്ങുകൾ. എല്ലായിടങ്ങളിലും തെരഞ്ഞെടുക്കപ്പെട്ട കർഷകർക്ക് ആദരവ് നൽകി. താമരക്കുളം, ചുനക്കര, നൂറനാട്, വള്ളികുന്നം, പാലമേൽ പഞ്ചായത്തുകളിൽ എം.എസ്. അരുൺ കുമാർ എം.എൽ.എ ഉദ്ഘാടനം നടത്തി. പ്രസിഡൻറുമാരായ ജി.വേണു, അഡ്വ. കെ.ആർ. അനിൽകുമാർ, സ്വപ്ന സുരേഷ്, ബിജി പ്രസാദ്, ബി.വിനോദ് എന്നിവർ അധ്യക്ഷത വഹിച്ചു. ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.
ചാരുംമൂട്: നൂറനാട് പയ്യനല്ലൂർ ഗവ. ഹൈസ്കൂളിൽ കാർഷിക ക്ലബിന്റെ ആഭിമുഖ്യത്തിൽ കർഷക ദിനത്തിൽ കുട്ടിക്കൊരു കൃഷിയിടം പദ്ധതി ആരംഭിച്ചു. ഏഴാം ക്ലാസ് വിദ്യാർഥിനി അനാമിക അനീഷിന്റെ വീട്ടിൽ പാലമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബി. വിനോദ് കുമാർ പദ്ധതി ഉദ്ഘാടനം ചെയ്തു. തൊട്ടടുത്ത വീട്ടിലെ തരിശുഭൂമി ഏറ്റെടുത്ത് കൃഷി ചെയ്യുകയാണ് അനാമിക.
ചടങ്ങിൽ മുതിർന്ന കർഷകൻ ജനാർദനനെ ഗ്രാമപഞ്ചായത്ത് അംഗം ആർ. രതി ആദരിച്ചു. പള്ളിക്കൽ ഗ്രാമപഞ്ചായത്ത് അംഗം സുപ്രഭ, പി.ടി.എ പ്രസിഡൻറ് എസ്.ആർ. സന്തോഷ് , പ്രഥമ അധ്യാപകൻ ജയകുമാരപ്പണിക്കർ, ആതിര, ഗിരി, നിതിൻ കൃഷ്ണ, സുധീർഖാൻ തുടങ്ങിയവർ സംസാരിച്ചു. മാതാപിതാക്കളുടെ മേൽനോട്ടത്തിൽ കുട്ടികൾ വീടുകളിൽ പച്ചക്കറി കൃഷി ചെയ്യുന്നതിനായി സ്ഥലം കണ്ടെത്തുകയും പച്ചക്കറികൾ വിളയിച്ചെടുക്കുകയും ചെയ്യുന്ന പരിപാടിയാണ് കുട്ടിക്കൊരു കൃഷിയിടം.
പെരുമ്പളം: പഞ്ചായത്ത് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ കർഷക ദിനത്തിൽ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു. ഹൈസ്കൂൾ വളപ്പിലാണ് കൃഷി ഇറക്കിയത്. നടീൽ ഉദ്ഘാടനം അരൂർ എം.എൽ.എ ദലീമ ജോജോ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.വി ആശ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ദിനീഷ് ദാസ് തുടങ്ങിയവർ പങ്കെടുത്തു.
കായംകുളം: എരുവ മന്നം മെമ്മോറിയൽ ഭാരതീയ വിദ്യാനികേതൻ സ്കൂളിൽ കർഷകദിനം ആചരിച്ചു. എസ്.എം.സി ചെയർമാൻ ഡി. രാമാനന്ദൻ അധ്യക്ഷത വഹിച്ചു. മാനേജർ എസ്. മോഹനൻ പിള്ള ഉദ്ഘാടനം ചെയ്തു. പ്രഭാഷ് പാലാഴി, കർഷകരായ ഷൈജു ഇബ്രാഹീംകുട്ടി, അഭിരാമി, വിജയൻപിള്ള ചാങ്കോയിക്കൽ, പ്രിൻസിപ്പൽ എം.കൃഷ്ണപ്രസാദ് കൃഷ്ണാഞ്ജലി എന്നിവരെ ചടങ്ങിൽ ആദരിച്ചു. എച്ച്.എം ഷീല, മാനേജ്മെന്റ് കമ്മിറ്റി അംഗം വിശ്വനാഥൻ നായർ, ശ്രീലത തമ്പി, ശ്രീകല എന്നിവർ സംസാരിച്ചു.
കായംകുളം: കൃഷ്ണപുരം ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ കർഷകദിനം ആചരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രാധാമണി രാജൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് റസീന ബദർ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻമാരായ ശ്രീഹരി കോട്ടീരേത്ത്, ബീന പ്രസാദ്, മഞ്ജു ജഗദീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഓച്ചിറ ചന്ദ്രൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എസ്.നസീം, പാറയിൽ രാധാകൃഷ്ണൻ, മഠത്തിൽ ബിജു, അനിത വാസുദേവൻ, സഹദേവൻ, ശരത് കുമാർ പാട്ടത്തിൽ, ഷാനി കുരുമ്പോലിൽ, ശ്രീലത ശശി, രാജി പ്രേംകുമാർ, ശ്രീലത ജ്യോതി കുമാർ എന്നിവർ ചേർന്ന് പുരസ്കാരങ്ങൾ വിതരണം ചെയ്തു. കാർഷികവികസന സമിതി അംഗങ്ങളായ ചിറപ്പുറത്ത് മുരളി, ഷംസുകുഞ്ഞ്, എ.കെ. സജു, അജയൻ കല്ലേലിൽ, സി.ഡി.എസ് ചെയർപേഴ്സൻ അജിത, അസി. സെക്രട്ടറി രാജഗോപാൽ, മുതിർന്ന കർഷകൻ സി.പി. ശ്രീധരൻ നായർ തുടങ്ങിയവർ സംസാരിച്ചു.
കൃഷി ഓഫിസർ രേഷ്മ രമേശ് സ്വാഗതവും അസിസ്റ്റൻ്റ് കൃഷി ഓഫിസർ എസ്. പ്രദീപ് കുമാർ നന്ദിയും പറഞ്ഞു.
ചെങ്ങന്നൂർ: മുളക്കുഴ പഞ്ചായത്തും കൃഷിഭവനും സംയുക്തമായി സംഘടിപ്പിച്ച കർഷകദിനാഘോഷം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എൻ. പത്മാകാരൻ അധ്യക്ഷത വഹിച്ചു. മികച്ച 24 കർഷകരെ ആദരിച്ചു. ഘോഷയാത്ര, കാർഷിക സെമിനാർ, ചെറുകിട കാർഷിക യന്ത്രങ്ങളുടെ പ്രദർശനം എന്നിവയും നടന്നു.
കരിദിനമാചരിച്ചു
മാന്നാർ: സപ്ലൈകോക്ക് നൽകിയ നെല്ലിന്റെ വില ഇതുവരെ ലഭിക്കാത്തതിൽ പ്രതിഷേധിച്ച് അപ്പർ കുട്ടനാട് സ്വതന്ത്ര നെൽകർഷക കൂട്ടായ്മ കർഷക ദിനത്തിൽ കരിദിനമാചരിച്ചു. മാന്നാർ കൃഷി ഓഫിസിന് മുന്നിൽ നടന്ന പ്രതിഷേധ യോഗത്തിൽ കർഷകരായ ഹരികുമാർ, അനിൽകുമാർ കാരാഞ്ചേരിൽ, വിജയകുമാർ, രാമചന്ദ്രൻ, ഷുജഹുദീൻ, ബിജു ഇഖ്ബാൽ, പ്രസാദ് ചേക്കോട്ട് എന്നിവർ പ്രസംഗിച്ചു.
ആലപ്പുഴ: സംഭരിച്ച നെല്ലിന്റെ താങ്ങുവില കർഷകർക്ക് കൊടുക്കാത്തതിൽ പ്രതിഷേധിച്ച് ജില്ലയിൽ കോണ്‍ഗ്രസ് കരിദിനം ആചരിച്ചു.
സര്‍ക്കാറിന്റെ നിഷേധാത്മക നയത്തിനെതിരെ കൃഷി ഭവനുകളിലും അഗ്രികള്‍ചര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫിസുകളിലും നടന്ന കര്‍ഷകദിന പരിപാടികളില്‍ കറുത്ത ബാഡ്ജ് ധരിച്ചാണ് കോണ്‍ഗ്രസ് ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, കോണ്‍ഗ്രസ് നേതാക്കള്‍, കര്‍ഷകര്‍ എന്നിവര്‍ ഹാജരായത്. ഓണത്തിന് മുമ്പ് നെല്ലിന്റെ താങ്ങുവില നൽകിയില്ലെങ്കിൽ ശക്തമായ പോരാട്ടം നടത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ബാബുപ്രസാദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.