മലപ്പുറത്ത് കർഷക ദിനം ആചരിച്ചു
text_fieldsവള്ളിക്കുന്ന്: വള്ളിക്കുന്ന് സർവിസ് സഹകരണ ബാങ്ക് മാതൃകാ കർഷകരെ ആദരിക്കുകയും കൃത്യത കൃഷികളെ കുറിച്ച് ക്ലാസ് സംഘടിപ്പിക്കുകയും ചെയ്തു. ബാങ്ക് പ്രസിഡന്റ് ടി. വിനോദ്കുമാർ അധ്യക്ഷത വഹിച്ചു. തവനൂർ കാർഷിക സർവകലാശാലയിലെ പ്രഫ. ഡോ. വി.എം. അബ്ദുൽ ഹക്കീം ഉദ്ഘാടനം ചെയ്തു. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് അംഗം തങ്കപ്രഭ ടീച്ചർ, കൃഷി ഓഫിസർ കെ.എസ്. അമൃത, സി. ഉണ്ണിമൊയ്തു, മുസ്തഫ വില്ലറായിൽ, ഇ. നീലകണ്ഠൻ, അശോകൻ മേച്ചേരി, സി.പി. ദാസൻ, വി. മനോജ് എന്നിവർ സംസാരിച്ചു.
തിരൂരങ്ങാടി: കർഷകദിനത്തിൽ പെരുവള്ളൂരിലെ യുവകർഷകൻ കെ.പി. നഹീമിനെ ആദരിച്ച് പറമ്പിൽപീടിക ഉദയ ക്ലബ്. പറമ്പിൽപീടിക ഒളകര പാടത്തായി 15 ഏക്കറിൽ നെൽകൃഷിയും ഒരു ഏക്കറിലധികം സ്ഥലത്ത് ആധുനിക രീതിയിലുള്ള വെണ്ട കൃഷിയുമാണ് ചെയ്തുവരുന്നത്. ക്ലബ് പ്രസിഡന്റ് പി. പ്രദീപ് കുമാർ, യു.സി. യാസിർ, വി.പി. ഹമീദ്, ഫസലുറഹ്മാൻ, സഹദ്, വി. ഫാസിൽ തുടങ്ങിയവർ സംബന്ധിച്ചു.
തിരൂരങ്ങാടി: മലബാർ സെൻട്രൽ സ്കൂൾ സയൻസ് ക്ലബ്, ദേശീയ ഹരിത സേന സംയുക്തമായി കർഷകരെ ആദരിക്കൽ, ഹെർബൽ ഗാർഡൻ നിർമാണം, യുവ കർഷകരുമായി അഭിമുഖം എന്നിവ സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഡോ. കെ. മുഹമ്മദ് ജംഷീർ നഹ അധ്യക്ഷത വഹിച്ചു. യുവ കർഷക അവാർഡ് ജേതാവ് ജാഫർ ചെമ്പൻ, പഴയകാല കർഷകൻ സുകുമാരൻ എന്നിവരെ ആദരിച്ചു. മലബാർ ട്രസ്റ്റ് അസി. സെക്രട്ടറി മുഹമ്മദ് സലീം, വൈസ് പ്രിൻസിപ്പൽ അബ്ബാസ്, അഹമ്മദ് അലി ആസാദ്, കെ. ജംഷീറ, പി. ശരീഫ, എം. മുഫീദ, എം. ജംഷീന എന്നിവർ നേതൃത്വം നൽകി. ക്ലബ് കോഓഡിനേറ്റർ വി. ഷബ്ന സ്വാഗതവും ദിയ സകരിയ്യ നന്ദിയും പറഞ്ഞു.
തിരൂരങ്ങാടി: നഗരസഭയുടെയും കൃഷിഭവന്റെയും നേതൃത്വത്തിൽ കർഷകദിനം കെ.പി.എ. മജീദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ കെ.പി. മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. എം.കെ. കുഞ്ഞാലിക്കുട്ടി, കെ.ടി. അയ്യപ്പൻ, ശോഭ മച്ചിയത്തുപടി, കെ. പ്രമോദ്, കെ. സമീജ്, എം. ഹാറൂൺ, മിഥുൻ ബാല, ചൂലൻ പന്തലോടി, ഹൈദർ ഉരുണിയൻ, അബ്ദുല്ല, അസീസ്, ബീരാൻകുട്ടി പൂക്കയിൽ, സുബൈർ ചോലകുണ്ടൻ, ജനപ്രതിനിധികളായ ഫസീല, ബാബുരാജ് അജാസ്, അരിമ്പ്ര മുഹമ്മദ് അലി എന്നിവരെ ആദരിച്ചു.
തിരൂരങ്ങാടി നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഇക്ബാൽ കല്ലിങ്ങൽ, സി.പി. ഇസ്മയിൽ, സോന രതീഷ്, സി.പി. സുഹറാബി, കാർഷിക വികസനസമിതി അംഗം ബി. ഭാസ്കരൻ തുടങ്ങിയവർ സംബന്ധിച്ചു. കൃഷി ഓഫിസർ പി.എസ്. ആരുണി സ്വാഗതവും അസി. കൃഷി ഓഫിസർ സലീം ഷാ നന്ദിയും പറഞ്ഞു.
കോട്ടക്കൽ: കൃഷിഭവനിൽ കർഷക ദിനാഘോഷം നഗരസഭാധ്യക്ഷ ബുഷ്റ ഷബീർ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.പി. ഉമ്മർ, കൃഷി ഓഫിസർ എം.വി. വൈശാഖൻ, കൃഷി അസിസ്റ്റന്റുമാരായ സോജിഷ്, യു. ശ്രീജ, അമൃത തുടങ്ങിയവർ സംസാരിച്ചു.
കോട്ടക്കൽ: ഒതുക്കുങ്ങൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥി കർഷകനും പഞ്ചായത്തിലെ മികച്ച വിദ്യാർഥി കർഷകനുമായ മുഹമ്മദ് ഷിബിലിയെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കടമ്പോട്ട് മൂസ ഹാജി പൊന്നാടയണിച്ച് ആദരിച്ചു. പി.ടി.എ പ്രസിഡന്റ് ഫൈസൽ കങ്കാളത്ത് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഫൗസിയ പാലേരി, കുരുണിയൻ അബ്ദുൽ കരീം, ഉമ്മാട്ട് കുഞ്ഞീതു, ഹസീന കുരുണിയൻ, കൃഷി ഓഫിസർ മഹ്സൂമ, അസി. കൃഷി ഓഫിസർ സുനിത, സ്കൂൾ ലീഡർ മുഹമ്മദ് ഹിബിൻ, ഫിറോസ് ഖാൻ കുരുണിയൻ, രവിചന്ദ്രൻ പാണക്കാട്ട് എന്നിവർ പങ്കെടുത്തു. പ്രധാനാധ്യാപിക പി.എൻ. ഗീതാദേവി സ്വാഗതം പറഞ്ഞു.
ചേലേമ്പ്ര: ചേലേമ്പ്ര ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി എട്ട് കർഷകരെ ആദരിച്ചു. പി. അബ്ദുൽ ഹമീദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി. ജമീല അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.പി. ദേവദാസ്, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ കെ.പി. ഹഫ്സത്ത് ബീവി, ഇഖ്ബാൽ പൈങ്ങോട്ടൂർ, ടി.പി. സമീറ, കെ.എൻ. ഉദയകുമാരി, എം. പ്രദീഷ്, സി. ഹസ്സൻ, കൃഷി ഓഫിസർ നീനു രവീന്ദ്രനാഥ്, കെ.പി. അപർണ എന്നിവർ സംസാരിച്ചു
പള്ളിക്കല്‍: കൃഷിഭവന്റെ നേതൃത്വത്തിലുള്ള കര്‍ഷകദിനാചരണം പി. അബ്ദുല്‍ ഹമീദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. അബ്ബാസ് അധ്യക്ഷത വഹിച്ചു. മമ്മദ് മുള്ളന്മട, സി. രാധാകൃഷ്ണന്, രവീന്ദ്രന് സ്നേഹദീപം, അലി കടക്കോട്ടിരി, കദീസക്കുട്ടി പൈനാട്ട്, കുട്ടിച്ചി പണിക്കാറത്ത്, ദേവന് മന്നെങ്ങാടാന്, കുഞ്ഞിക്കോയ തങ്ങള്‍, റസാഖ് കെ. എന്നീ കർഷകരെ ആദരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നാരായണി, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അബ്ദുല്‍ ഷുക്കൂര്‍, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ അബ്ദുല്‍ ലത്തീഫ്, സുഹറ, ഷുഹൈബ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഖമര്ബാന്, പഞ്ചായത്ത് അംഗങ്ങളായ ലത്തീഫ് കൂട്ടാലുങ്ങല്‍, നിധീഷ്, സി.ഡി.എസ് ചെയര്പേഴ്സന് സല്‍മത്ത്, പള്ളിക്കല്‍ റൂറല്‍ കോഓപറേറ്റിവ് സൊസൈറ്റി പ്രസിഡന്റ് രഘുനാഥ്, കാര്‍ഷിക വികസന സമിതി അംഗം സുകുമാരന്‍, ശിവദാസന്‍ എന്നിവർ സംസാരിച്ചു. കൃഷി ഓഫിസര്‍ മൃദുല്‍ വിനോദ് സ്വാഗതവും കൃഷി അസിസ്റ്റന്റ് കെ. സന്തോഷ് കുമാര്‍ നന്ദിയും പറഞ്ഞു.
വേങ്ങര: കർഷക ദിനത്തോടനുബന്ധിച്ച് കർഷക കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തകർ കൃഷിയിടങ്ങളിൽ നെൽവിത്ത് പാകി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് നാസർ പറപ്പൂർ, കൃഷി ഓഫിസർ അൻസീറ, കർഷകരായ അബ്ബാസ് നടുത്തൊടിക, ഷാജി പടിഞ്ഞാറെപുരക്കൽ, പ്രകാശൻ, കെ.ടി ബക്കർ, കെ.എസ്.യു മണ്ഡലം പ്രസിഡന്റ് റഹീസ് പങ്ങിണിക്കാടൻ, സഹീർ പുലാക്കടവത്ത് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.