അന്തകവിത്തിെൻറ വ്യാപനം; കായ്ഫലമുണ്ടാകാത്ത പൈനാപ്പിൾചെടികൾ പിഴുതുമാറ്റുന്നു
text_fieldsമൂവാറ്റുപുഴ: ഭീഷണിയായി മാറിയ അന്തകവിത്ത് നശിപ്പിച്ച് പൈനാപ്പിൾ കർഷകർ. അന്തകവിത്തിെൻറ വ്യാപനംമൂലം വൻ നഷ്ടത്തിലായ കർഷകർ പുഷ്പിക്കാത്ത പൈനാപ്പിൾ ചെടികൾ തോട്ടങ്ങളിൽനിന്ന് നീക്കം ചെയ്തുതുടങ്ങി. നൂറ് പൈനാപ്പിൾ ചെടികൾ നടുന്നതിൽ ശരാശരി 25 എണ്ണം ഇത്തരത്തിലുള്ള അന്തകവിത്തുകളാെണന്ന് കണ്ടെത്തിയതോടെയാണ് ഇവ നീക്കംചെയ്യാൻ തുടങ്ങിയത്.
അടുത്തിടെയാണ് അന്തകവിത്ത് കർഷകരുടെ ശ്രദ്ധയിൽപെട്ടത്. 10 ടൺ പഴം ലഭിക്കേണ്ട സ്ഥാനത്ത് ഇത്തരം ചെടികൾ കയറിപ്പറ്റിയതുമൂലം എട്ടുടണ്ണിൽ താഴെയേ ലഭിക്കുന്നുള്ളൂവെന്ന് കർഷകർ പറയുന്നു.
തോട്ടങ്ങളിൽ നട്ടുവളർത്തുന്നവയിൽ നല്ലൊരുഭാഗം ഇത്തരം ചെടികളാെണന്ന് 2019 ഡിസംബറിലാണ് ആദ്യമായി കണ്ടെത്തിയത്. തോട്ടങ്ങളിലെ ചെടികളിൽ ചിലത് പുഷ്പിക്കാത്തതായി ശ്രദ്ധയിൽപെടുകയായിരുന്നു. സാധാരണ മാതൃസസ്യങ്ങളിൽനിന്ന് കാനി എന്നുവിളിക്കപ്പെടുന്ന മൂന്നോ നാലോ തൈകൾ പരമാവധി ഉൽപാദിക്കപ്പെടുമ്പോൾ ഫലം നൽകാത്ത സസ്യങ്ങളിൽനിന്ന് 12 തൈകൾ വരെയാണുണ്ടാകുക. ഇത്തരത്തിലുള്ള കാനികൾ നട്ടാലും ഫലം നൽകില്ല. ഇവയാണ് അന്തകവിത്തുകൾ.
സാധാരണ ചെടികൾക്കൊപ്പം പരിപാലിക്കപ്പെടുന്ന ഇവയെ പുഷ്പിക്കുന്നതിനുള്ള ഹോർമോൺ ഒഴിച്ച് രണ്ടുമാസങ്ങൾക്കുശേഷമേ അന്തകവിത്തുകളാണെന്ന് തിരിച്ചറിയൂ. ഇതോടെ ഏകദേശം ഒമ്പതുമാസത്തെ പരിപാലന ചെലവും കർഷകർക്ക് നഷ്ടമാകും.അടുത്തിടെ മാറിക പ്രദേശത്ത് പുതുകൃഷി ചെയ്ത ഒരുതോട്ടത്തിലെ 40,000 ചെടികളിൽ പകുതിയിലേറെയിലും ഇത്തരത്തിൽ കായ്കളുണ്ടായില്ലെന്ന് കണ്ടെത്തി. എരുമേലി, മുണ്ടക്കയം, മലങ്കര, വാഴക്കുളം തുടങ്ങിയ പല പ്രദേശങ്ങളിലും സമാന പ്രതിസന്ധി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.തൃശൂർ കാർഷിക സർവകലാശാല, കുമരകം മണ്ണ് ഗവേഷണകേന്ദ്രം, വാഴക്കുളം പൈനാപ്പിൾ ഗവേഷണ കേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങളിൽനിന്ന് ഉദ്യോഗസ്ഥരെത്തി പരിശോധനയും ഗവേഷണവും ആരംഭിെച്ചങ്കിലും കാരണം കണ്ടെത്തിയിട്ടില്ല. വൈറസ്, ബാക്ടീരിയബാധ മൂലമല്ല പ്രതിഭാസമെന്ന പ്രാഥമിക നിഗമനമാണ് അധികൃതർക്കുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.