Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightപട്ടയം കാത്ത്​ 42,653...

പട്ടയം കാത്ത്​ 42,653 പേർ; സംസ്ഥാനത്ത്​ ഏറ്റവും കൂടുതൽ അപേക്ഷകർ ഇടുക്കിയിൽ

text_fields
bookmark_border
പട്ടയം കാത്ത്​ 42,653 പേർ; സംസ്ഥാനത്ത്​ ഏറ്റവും കൂടുതൽ അപേക്ഷകർ ഇടുക്കിയിൽ
cancel

തൊ​ടു​പു​ഴ: ഭൂ​പ​തി​വ്​ ച​ട്ട​ങ്ങ​ളി​ലെ അ​ശാ​സ്ത്രീ​യ​ത​യും നി​ർ​മാ​ണ നി​രോ​ധ​ന​വും ക​രു​ത​ൽ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ശ​യ​ക്കു​ഴ​പ്പ​വും നി​ല​നി​ൽ​ക്കു​ന്ന​തി​നി​ടെ, ജി​ല്ല​യി​ൽ പ​ട്ട​യ​ത്തി​നാ​യു​ള്ള ക​ർ​ഷ​ക​രു​ടെ കാ​ത്തി​രി​പ്പും നീ​ളു​ന്നു. ഏ​റ്റ​വും ഒ​ടു​വി​ലെ സ​ർ​ക്കാ​ർ ക​ണ​ക്ക്​ പ്ര​കാ​രം പ​ട്ട​യ​ത്തി​ന്​ 42,653 അ​പേ​ക്ഷ ല​ഭി​ച്ചി​ട്ടു​ണ്ട്.

അ​നൗ​ദ്യോ​ഗി​ക അ​പേ​ക്ഷ​ക​രു​ടെ എ​ണ്ണം ഇ​തി​ല​ധി​ക​മാ​കാ​നാ​ണ്​ സാ​ധ്യ​ത. നി​ര​വ​ധി പ​ട്ട​യ​മേ​ള​ക​ൾ ന​ട​ന്നി​ട്ടും സം​സ്ഥാ​ന​ത്ത്​ പ​ട്ട​യ​ത്തി​ന്​ അ​പേ​ക്ഷി​ച്ച​വ​രി​ൽ ഇ​പ്പോ​ഴും ഒ​ന്നാം സ്ഥാ​ന​ത്താ​ണ്​ ജി​ല്ല.

ഓ​രോ പ്ര​ദേ​ശ​ത്തും നി​ല​നി​ൽ​ക്കു​ന്ന നി​യ​മക്കുരു​ക്കു​ക​ളും ഭൂ​രേ​ഖ​ക​ളി​ലെ അ​വ്യ​ക്തത​യും സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ളു​ടെ മെ​ല്ലെ​പ്പോ​ക്കും പ​ട്ട​യ വി​ത​ര​ണം വൈ​കി​ക്കു​ന്നു.

പ​ട്ട​യം കി​ട്ടാ​നു​ള്ള​വ​രി​ൽ വ​ർ​ഷ​ങ്ങ​ൾ​ക്ക്​ മു​മ്പ്​ അ​പേ​ക്ഷ ന​ൽ​കി​യ​വ​രു​മു​ണ്ട്. ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​റി​ന്‍റെ കാ​ല​ത്ത്​ 37815, ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​റി​ന്‍റെ ആ​ദ്യ നൂ​റു​ദി​ന ക​ർ​മ പ​രി​പാ​ടി​യി​ൽ 2423 പ​ട്ട​യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത​താ​യാ​ണ്​ ഔ​ദ്യോ​ഗി​ക ക​ണ​ക്ക്. കു​ടി​യേ​റ്റ മേ​ഖ​ല​യി​ലെ കൈ​വ​ശ​ഭൂ​മി​ക്കു​ള്ള 42,653 പ​ട്ട​യ അ​പേ​ക്ഷ​ക​ളി​ൽ​ ഇ​നി​യും തീ​ർ​പ്പാ​യി​ട്ടി​ല്ല.

വ​നം വ​കു​പ്പി​ന്‍റെ ജ​ണ്ട​ക്ക്​ പു​റ​ത്തു​ള്ള കൈ​വ​ശ​ഭൂ​മി​ക്ക്​ പ​ട്ട​യം ന​ൽ​കാ​മെ​ന്ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്​ സൃ​ഷ്ടി​ച്ച ആ​ശ​യ​ക്കു​ഴ​പ്പം ചി​ല വി​ല്ലേ​ജു​ക​ളി​ൽ പ​ട്ട​യ​വി​ത​ര​ണ ന​ട​പ​ടി​ക​ൾ താ​ളം​തെ​റ്റാ​ൻ കാ​ര​ണ​മാ​യി. ജ​ണ്ട​ക്ക്​ പു​റ​ത്തു​ള്ള കൈ​വ​ശ​ഭൂ​മി​യാ​ണെ​ങ്കി​ലും രേ​ഖ​ക​ളി​ൽ സം​ര​ക്ഷി​ത വ​നം എ​ന്ന്​ രേ​ഖ​പ്പെ​ടു​ത്തി​യ നി​ര​വ​ധി സ്ഥ​ല​ങ്ങ​ളു​ണ്ട്. സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്​ പ്ര​കാ​രം ഇ​വി​ടെ പ​ട്ട​യം ന​ൽ​കി​യാ​ൽ നി​യ​മ​പ​ര​മാ​യി നി​ല​നി​ൽ​ക്കി​ല്ലെ​ന്ന്​ വി​ദ​ഗ്​​ധ ​അഭി​പ്രാ​യം ഉ​ണ്ടാ​യ​തോ​ടെ ഉ​ത്ത​ര​വി​ൽ വ്യ​ക്തത ആ​വ​ശ്യ​​പ്പെ​ട്ട്​ ക​ല​ക്ട​ർ സ​ർ​ക്കാ​റി​ന്​ ക​ത്തെ​ഴു​തി​യി​രു​ന്നു.

ജി​ല്ല​യി​ൽ പ​ട്ട​യ​ത്തി​നാ​യി അ​പേ​ക്ഷ ന​ൽ​കി പ​തി​റ്റാ​ണ്ടു​ക​ളാ​യി കാ​ത്തി​രി​ക്കു​ന്ന​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും ദേ​വി​കു​ളം, ഉ​ടു​മ്പ​ൻ​ചോ​ല, പീ​രു​മേ​ട്, ഇ​ടു​ക്കി താ​ലൂ​ക്കു​ക​ളി​ലു​ള്ള​വ​രാ​ണ്. മാ​റി​മാ​റി വ​രു​ന്ന സ​ർ​ക്കാ​റു​ക​ൾ കൊ​ട്ടി​ഗ്​​ഘോ​ഷി​ച്ച്​ സം​ഘ​ടി​പ്പി​ക്കു​ന്ന പ​ല പ​ട്ട​യ​മേ​ള​ക​ളി​ലും പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന്‍റെ പ​കു​തി​യി​ൽ താ​ഴെ മാ​ത്ര​മേ വി​ത​ര​ണം ചെ​യ്യാ​റു​ള്ളൂ. ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട പ​ദ്ധ​തി പ്ര​ദേ​ശ​ങ്ങ​ളി​ലും പ​ത്ത്​ ചെ​യി​ൻ മേ​ഖ​ല​യി​ലും പ​ട്ട​യ​ത്തി​ന്​ കാ​ത്തി​രി​ക്കു​ന്ന​വ​ർ ഏ​റെ​യാ​ണ്.

ജി​ല്ല​യി​ലെ ഏ​ഴ്​ ഭൂ​പ​തി​വ്​ ഓ​ഫി​സു​ക​ൾ വ​ഴി​യാ​ണ്​ പ​ട്ട​യ അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന​ത്. പ​രി​ശോ​ധ​ന​ക്കു​ശേ​ഷം അ​പേ​ക്ഷ തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്ക്​ സ​ർ​വേ സൂ​പ്ര​ണ്ടി​ന്‍റെ ഓ​ഫി​സി​ന്​​ കൈ​മാ​റും. എ​ന്നാ​ൽ, പ​ല താ​ലൂ​ക്കു​ക​ളി​ലും സ​ർ​വേ കാ​ര്യ​ക്ഷ​മ​മാ​യി മു​ന്നോ​ട്ടു​ പോ​കു​ന്നി​ല്ല.

അ​പേ​ക്ഷ​ക​ളി​ൽ വി​ശ​ദ അ​​ന്വേ​ഷ​ണം ന​ട​ത്തി​യാ​ണ്​ പ​ട്ട​യ​ത്തി​ന്​ അ​ർ​ഹ​രാ​യ​വ​രെ ക​ണ്ടെ​ത്തു​ന്ന​ത്. നി​യ​മാ​നു​സൃ​തം നോ​ട്ടീ​സ്​ പു​റ​പ്പെ​ടു​വി​ച്ചും ഭൂ​പ​തി​വ്​ ക​മ്മി​റ്റി യോ​ഗം ചേ​ർ​ന്നും ചി​ല കേ​സു​ക​ളി​ൽ സ​ർ​വേ ന​ട​ത്തി​യും ലാ​ൻ​ഡ്​​ ട്രൈ​ബ്യൂ​ണ​ലി​ന്‍റെ പ​രി​ഗ​ണ​ന​യി​ലു​ള്ള പ​ട്ട​യ കേ​സു​ക​ളി​ൽ അ​പേ​ക്ഷ​ക​രി​ൽ​നി​ന്ന്​ നേ​രി​ട്ട്​ തെ​ളി​വെ​ടു​ത്തു​മാ​ണ്​ അ​പേ​ക്ഷ തീ​ർ​പ്പാ​ക്കു​ന്ന​ത്.

കൈ​യേ​റ്റ​ക്കാ​രെ​യും കു​ടി​യേ​റ്റ​ക്കാ​രെ​യും ര​ണ്ടാ​യി ക​ണ്ട്​ അ​ർ​ഹ​രാ​യ കു​ടി​യേ​റ്റ ക​ര്‍ഷ​ക​ർ​ക്ക്​ പ​ട്ട​യം ന​ൽ​കു​മെ​ന്നും പ​ട്ട​യ വി​ത​ര​ണ​ത്തി​നാ​യി ആ​രം​ഭി​ച്ച സ്പെ​ഷ​ല്‍ ഭൂ​പ​തി​വ് ഓ​ഫി​സു​ക​ള്‍ നി​ര്‍ത്ത​ലാ​ക്കി​ല്ലെ​ന്നും ക​ഴി​ഞ്ഞ​ദി​വ​സം റ​വ​ന്യൂ മ​ന്ത്രി കെ. ​രാ​ജ​ൻ നി​യ​മ​സ​ഭ​യെ അ​റി​യി​ച്ചി​രു​ന്നു.

ന​ട​പ​ടി​ പു​രോ​ഗ​മി​ക്കു​ന്നു-ക​ല​ക്ട​ർ

ജി​ല്ല​യി​ൽ തീ​ർ​പ്പാ​ക്കാ​നു​ള്ള അ​പേ​ക്ഷ​ക​ളി​ൽ പ​ട്ട​യ​ങ്ങ​ൾ ഘ​ട്ടം​ഘ​ട്ട​മാ​യി വി​ത​ര​ണം ചെ​യ്യാ​ൻ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന്​ ക​ല​ക്ട​ർ ഷീ​ബ ജോ​ർ​ജ്​ 'മാ​ധ്യ​മ'​ത്തോ​ട്​ പ​റ​ഞ്ഞു.

ജ​നു​വ​രി​യി​ൽ പ​ട്ട​യ മേ​ള ന​ട​ത്താ​ൻ ആ​ലോ​ചി​ക്കു​ന്നു​ണ്ട്​. 1993ലെ​യും 1964ലെ​യും ഭൂ​പ​തി​വ്​ ച​ട്ട​പ്ര​കാ​ര​മു​ള്ള എ​ല്ലാ അ​പേ​ക്ഷ​ക​ളും ഭൂ​പ​തി​വ്​ ഓ​ഫി​സു​ക​ളി​ൽ സ്വീ​ക​രി​ക്കു​ന്നു​ണ്ടെ​ന്നും ക​ല​ക്ട​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Idukki NewsAgri News
News Summary - Farmers' wait for the pattayam in the district is long
Next Story